കൊറോണക്കാലത്ത് അടച്ച ഡച്ച് മ്യൂസിയത്തിൽനിന്ന് വാൻഗോഗിെൻറ പെയിൻറിങ് മോഷണം പോയി
text_fieldsആംസ്റ്റർഡാം: കൊറോണ വ്യാപിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിച്ച് അടച്ചിട്ടിരുന്ന ഡച്ച് മ്യൂസിയത്തിൽനിന്ന് വിഖ്യാത ചിത്രകാരൻ വിൻസന്റ് വാൻഗോഗിെൻറ പെയ്ൻറിങ് മോഷണം പോയി. തിങ്കളാഴ്ച പുലർച്ചെ 3.15നാണ് സംഭവം. ആംസ്റ്റർഡാമിൽനിന്ന് 30 കിലോമീറ്റർ തെക്കു കിഴക്കുള്ള നഗരമായ ലാറെനിലെ സിംഗർ ലാറെൻ മ്യൂസിയത്തിലാണ് മോഷണം നടന്നത്.
വാൻഗോഗിന്റെ "പാഴ്സനേജ് ഗാർഡൻ അറ്റ് ന്യൂനൻ ഇൻ സ്പ്രിങ്" എന്ന പെയ്ൻറിങ് ആണ് നഷ്ടപ്പെട്ടത്. 1844ൽ വരച്ചതാണിത്. വാൻഗോഗ് പിതാവിെൻറ വസതിയിൽ താമസിക്കവേ വരച്ച ചിത്ര പരമ്പരയിൽപ്പെട്ട പെയ്ൻറിങ്ങ് ആണിത്. 10 ലക്ഷം മുതൽ 60 ലക്ഷം യൂറോ വരെ ഇതിന് വില കണക്കാക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മ്യൂസിയത്തിന് മുന്നിലെ ചില്ല് വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നതെന്ന് മ്യൂസിയം ഡയറക്ടർ എവേർട്ട് വാൻ
ഓസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.