ഒടുവിൽ വാനുവാട്ടു രാജ്യത്തും കോവിഡ് എത്തി; റിപ്പോർട്ട് ചെയ്യപ്പെട്ടത് അമേരിക്കയിൽ നിന്ന് വന്നയാൾക്ക്
text_fieldsപോർട്ട് വില്ല: ലോകെത്ത ചുരുക്കം രാജ്യങ്ങളിൽ മാത്രമാണ് കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെടാത്തത്. കഴിഞ്ഞ വർഷം നവംബറിൽ ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ് പിന്നീട് ലോകമെമ്പാടും പടർന്ന് പിടിക്കുകയായിരുന്നു.
എന്നാൽ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാൽ ചില ദ്വീപ് രാജ്യങ്ങളിൽ കോവിഡ് എത്തിയിട്ടില്ലായിരുന്നു.
അത്തരത്തിൽ ഒരു രാജ്യമാണ് ദക്ഷിണ പസഫിക് മഹാസമുദ്രത്തിലെ ദ്വീപുരാഷ്ട്രമായ വാനുവാട്ടു. ഓസ്ട്രേലിയയിൽ നിന്നും 1750 കിലോമീറ്റർ കിഴക്കാണ് ഈ രാജ്യം. ഇവിടെ കഴിഞ്ഞ ദിവസം ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടു.
അമേരിക്കയിൽ നിന്നും മടങ്ങിയ 23 കാരനായ സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വിഭാഗം മേധാവി ലെൻ തെറിവോണ്ട പറഞ്ഞു. എന്നാൽ, അമേരിക്കയിനിന്ന് എത്തിയ ഇയാൾ ക്വാറൻറീനിലായതിനാൽ രോഗം പടരാൻ സാധ്യതയില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
മാർച്ചു മുതൽ രാജ്യം അതിർത്തികൾ അടച്ചിരുന്നു. കഴിഞ്ഞ മാസമാണ് വിദേശരാജ്യങ്ങളിൽ നിന്നുള്ളവർക്ക് വരാനായി നിയന്ത്രണങ്ങൾ എളുപ്പമാക്കിയത്. അഗ്നി പർവത വിസ്ഫോടനത്തിലൂടെയുണ്ടായ ഈ രാജ്യത്ത് മൂന്ന് ലക്ഷമാണ് ജനസംഖ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.