ലൈംഗികാരോപണം; നൊബേൽ ജേതാവായ പുരോഹിതന് എതിരെ നടപടിയെടുത്ത് വത്തിക്കാൻ
text_fieldsവത്തിക്കാൻ സിറ്റി: സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച കത്തോലിക്ക പുരോഹിതനെതിരെ ലൈംഗികാരോപണത്തിൽ വത്തിക്കാൻ അച്ചടക്ക നടപടി സ്വീകരിച്ചു. കിഴക്കൻ തിമൂറിൽ ആൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന ആരോപണം നേരിടുന്ന ബിഷപ് കാർലോസ് സിമെനിസ് ബെലോക്കെതിരെയാണ് നടപടി.
1990കളിലാണ് സംഭവം. ഡച്ച് മാസികയിൽ വന്ന ആരോപണത്തിൽ അന്വേഷണം നടത്തി സ്ഥിരീകരിച്ചാണ് വത്തിക്കാൻ നടപടി സ്വീകരിച്ചത്. സംഭവം പുറത്തുപറയാതിരിക്കാൻ പണം നൽകിയതായും ഇരകളിലൊരാൾ ഡച്ച് മാഗസിനോട് പറഞ്ഞിരുന്നു. കിഴക്കൻ തിമൂറിലെ സംഘർഷത്തിന് നീതിപൂർവവും സമാധാനപരവുമായ പരിഹാരത്തിനായി പ്രവർത്തിച്ചതിന് 1996ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ബിഷപ് കാർലോസ് സിമെനിസ് ബെലോ മുൻ കിഴക്കൻ തിമൂർ പ്രസിഡന്റായ ജോസ് റാമോസ് ഹോർതക്കൊപ്പം പങ്കിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.