യുറോപ്പിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ നോർവേയിൽ കോവിഡെത്തിയെന്ന്
text_fieldsലണ്ടൻ: യുറോപ്പിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ നോർവെയിൽ കോവിഡെത്തിയെന്ന നിർണായക കണ്ടെത്തൽ. കോവിഡിെൻറ ഉദ്ഭവത്തെ കുറിച്ചുളള ലോകാരോഗ്യ സംഘടനയുടെ പഠനത്തിെൻറ ഭാഗമായാണ് പുതിയ കണ്ടെത്തൽ റിപ്പോർട്ട് ചെയ്തത്.
അകിരുസ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഡോക്ടർമാരാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്. 2019 ഡിസംബറിൽ തന്നെ നോർവെയിൽ കോവിഡിനെതിരായ ആൻറിബോഡിയുണ്ടായിരുന്നുവെന്നാണ് ഇവരുടെ കണ്ടെത്തൽ. കോവിഡിെൻറ ചരിത്രത്തിൽ നിർണായകമായേക്കാവുന്ന പഠനഫലമാണിതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
2019 ഡിസംബറിലാണ് ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാനിലെ ന്യുമോണിയ കേസുകളുടെ ഒരു ക്ലസ്റ്റർ രൂപപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാകുന്നത്. തുടർന്ന് 2020 ജനുവരി 27നാണ് യുറോപ്പിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. 2020 ഫെബ്രുവരി വരെ നോർവേയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല.
നോർവേയിലെ ഗർഭിണിയായ സ്ത്രീയുടെ രക്തസാമ്പിളുകളിലാണ് കൊറോണ വൈറസിെൻറ സാന്നിധ്യം കണ്ടെത്തിയത്. ശാസ്ത്രലോകം വിചാരിച്ചതിലും മുമ്പ് തന്നെ കോവിഡ് പല സ്ഥലങ്ങളിലും പടർന്നിരിക്കാമെന്നതിെൻറ സൂചനകൾ നൽകുന്നതാണ് പുതിയ റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.