ജോർജിയയിലും ജയം; 306ൽ എത്തി ബൈഡൻ
text_fieldsവാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ അന്തിമ ഫലമറിയാൻ ബാക്കിയായ ജോർജിയയിൽ ജോ ബൈഡനും നോർത്ത് കരോൈലനയിൽ ഡോണൾഡ് ട്രംപും വിജയം കണ്ടതോടെ നിയുക്ത പ്രസിഡൻറിെൻറ ഇലക്ടറൽ വോട്ടുകൾ 302 ആയി. നിലവിലെ പ്രസിഡൻറ് ട്രംപിെൻറ നമ്പർ 232ലേക്ക് ഉയർെന്നങ്കിലും ബഹുദൂരം മുന്നിലെത്തിയ ബൈഡെൻറ വൈറ്റ് ഹൗസിലേക്കുള്ള പ്രയാണം കുറേക്കൂടി എളുപ്പമായി.
ഇരുസംസ്ഥാനത്തെയും ഫലങ്ങൾ കൂടി മാധ്യമങ്ങൾ പുറത്തുവിട്ടതോടെ സംഭവബഹുലമായ യു.എസ് പ്രസിഡൻറ് വോട്ടെടുപ്പിന് അന്ത്യമായിരിക്കുകയാണ്. 2016ൽ, ഹിലരി ക്ലിൻറനെതിരെ ട്രംപ് നേടിയ ഇലക്ടറൽ വോട്ട് 306 ആയിരുന്നു എന്നതും ശ്രദ്ധേയമാണ്.
അതേസമയം, പരാജയപ്പെെട്ടന്ന തോന്നൽ പ്രകടിപ്പിക്കാത്ത പ്രസ്താവനകൾ മാത്രം നടത്തിവന്നിരുന്ന ട്രംപ് വെള്ളിയാഴ്ച നടത്തിയ പ്രസംഗത്തിൽ താൻ േതാൽവി സമ്മതിെച്ചന്ന സൂചനകൾ നൽകി.
ജനുവരി 20 മുതൽ ആരായിരിക്കും വൈറ്റ്ഹൗസിലുണ്ടാവുകയെന്ന് കാലം മറുപടി പറയേണ്ട കാര്യമാണെന്ന്, കോവിഡ് ലോക്ഡൗൺ സംബന്ധിച്ചു നടത്തിയ പ്രസ്താവനയിൽ ട്രംപ് അഭിപ്രായപ്പെട്ടു.
''ഈ ഭരണകൂടം ലോക്ഡൗൺ നടപ്പാക്കില്ല. ഭാവിയിൽ എന്താണ് സംഭവിക്കുക എന്നു പറയാൻ കഴിയില്ലല്ലോ. ഏതു ഭരണകൂടമാണ് വരുകയെന്ന് ആർക്കറിയാം. ഇതിനുത്തരം കാലം പറയട്ടെ.'' -വൈറ്റ്ഹൗസിൽ നടന്ന ചടങ്ങിൽ ട്രംപ് പറഞ്ഞു.
ഇതിനിടെ, പെൻസൽേവനിയയിൽ ട്രംപിെൻറ റിപ്പബ്ലിക്കൻ പാർട്ടിക്കുവേണ്ടി സമർപ്പിച്ച അപ്പീൽ ഫെഡറൽ അപ്പീൽ കോടതി തള്ളിയതിനു പിന്നാലെ, ഇതിനു നേതൃത്വം നൽകിയ നിയമകാര്യ സ്ഥാപനം കേസിൽനിന്ന് പിന്മാറി.
തെരഞ്ഞെടുപ്പു ദിവസം വന്ന 9300 തപാൽ വോട്ട് സ്വീകരിക്കരുതെന്ന ട്രംപിെൻറ ആവശ്യമാണ് കോടതി തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.