Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
​കീഴടങ്ങിയിട്ടും 13കാരനെ പൊലീസ്​ വെടിവെച്ചുകൊല്ലുന്ന വിഡിയോ പുറത്ത്​; ​പ്രതിഷേധ ജ്വാലയിൽ യു.എസ്​
cancel
Homechevron_rightNewschevron_rightWorldchevron_right​കീഴടങ്ങിയിട്ടും...

​കീഴടങ്ങിയിട്ടും 13കാരനെ പൊലീസ്​ വെടിവെച്ചുകൊല്ലുന്ന വിഡിയോ പുറത്ത്​; ​പ്രതിഷേധ ജ്വാലയിൽ യു.എസ്​

text_fields
bookmark_border

വാഷിങ്​ടൺ: 13കാരനായ ബാലൻ ആകാശത്തേക്ക്​ കൈ ഉയർത്തി അപേക്ഷിച്ചിട്ടും ​മനസ്സലിയാതെ െപാലീസുകാരൻ നിർദയം നെഞ്ചിൽ വെടിവെച്ചുവീഴ്​ത്തുന്ന ​ദൃശ്യമടങ്ങിയ വിഡിയോ പുറത്തുവന്നതോടെ അമേരിക്കയിൽ വീണ്ടും സുരക്ഷാസേനക്കെതിരെ പ്രതിഷേധ ജ്വാല. കഴിഞ്ഞ മാസമാണ്​ ആദം ടോളിഡോ എന്ന ബാലനെ ഷിക്കാഗോ പൊലീസ്​ വെടിവെച്ചുകൊന്നത്​. പൊലീസ്​ പിന്തുടർന്ന ടോളിഡോയോട്​ ആവശ്യപ്പെട്ടിട്ടും നിൽക്കാൻ കൂട്ടാക്കാ​ത്തതിനെ തുടർന്നാണ്​ വെടിവെച്ചതെന്നായിരുന്നു നേരത്തെ വിശദീകരണം നൽകിയിരുന്നത്​. കൈയിൽ ആയുധമുണ്ടെന്നും പൊലീസ്​ ആരോപിച്ചിരുന്നു. എന്നാൽ, പിന്തുടർന്ന്​ നിൽക്കാൻ ആവശ്യപ്പെട്ടപ്പോൾ സഞ്ചാരം നിർത്തി തിരിഞ്ഞുനോക്കുന്നതും കൈ ഉയർത്തി കീഴടങ്ങുന്നതിന്‍റെ സൂചന നൽകുന്നതും വിഡ​ിയോയിൽ കാണാം. കൈയിൽ ആയുധങ്ങളൊന്നുമില്ല താനും. തൊട്ടുമുന്നിൽ നിൽക്കെ നെഞ്ച്​ തകർത്ത്​​ പൊലീസ്​ വെടിവെക്കുകയായിരുന്നു​.

വിഡിയോ പുറത്തുവിട്ട ഷിക്കാഗോ മേയർ കണ്ടിരിക്കാനാവാ​ത്ത ഹൃദയം നുറുങ്ങുന്ന കാഴ്ചയാണിതെന്ന്​ അഭിപ്രായപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച്​ സെനറ്റർമാരും സന്നദ്ധ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്​.

ലാറ്റിനോ വിഭാഗക്കാരനാണ്​ കൊല്ലപ്പെട്ട ബാലൻ. പൊലീസിനെ പിടികൂടിയ വംശീയതയാണ്​ പിന്നിലെന്ന്​ പ്രതിഷേധക്കാർ കുറ്റപ്പെടുത്തുന്നു.

ഒരു മാസം മുമ്പ്​ നടന്ന വെടിവെപ്പായിട്ടും ഇതുവരെയും ഇതിന്‍റെ വിഡിയോ പുറത്തുവിട്ടിരുന്നില്ല. കൊല്ലപ്പെട്ട്​ രണ്ടു ദിവസം കഴിയുംവരെ മാതാവിനെ വിവരം അറിയിച്ചിട്ടുമുണ്ടായിരുന്നില്ല. ആദ്യം ഫോ​േട്ടാ ചോദിച്ചെത്തിയ പൊലീസ്​ 30 മിനിറ്റ്​ കഴിഞ്ഞ്​ മാതാവിനെ കൂട്ടി മൃതദേഹം പരിശോധിക്കാൻ മെഡിക്കൽ എക്​സ്​മാനിറുടെ ​ഓഫീസ്​ വരെ ചെല്ലാൻ ആവശ്യ​െപ്പടുകയായിരുന്നു. ടോളിഡോക്കു പുറമെ 18ഉം 22ഉം വയസ്സുള്ള രണ്ടു പേർ കൂടി പൊലീസ്​ വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VideoChicago police shooting13 year old
News Summary - Video appears to show Chicago police shooting Adam Toledo, 13, as he raised his hands
Next Story