Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവിമാനത്തിന്‍റെ...

വിമാനത്തിന്‍റെ ചിറകുകളിലിരുന്നും കാബൂൾ വിടാൻ ശ്രമം; ഞെട്ടിക്കുന്ന വിഡിയോ പുറത്ത്

text_fields
bookmark_border
വിമാനത്തിന്‍റെ ചിറകുകളിലിരുന്നും കാബൂൾ വിടാൻ ശ്രമം; ഞെട്ടിക്കുന്ന വിഡിയോ പുറത്ത്
cancel

കാബൂൾ: വിമാനത്തിന്‍റെ ചിറകുകളിലിരുന്നു കാബൂൾ വിടാൻ ശ്രമം. താലിബാൻ അധികാരം പിടിച്ചതോടെയാണ്​ ഏതുവിധേനയും അഫ്​ഗാൻ വിടാനുള്ള ശ്രമങ്ങൾ ആളുകൾ ആരംഭിച്ചത്​. ഇത്തരത്തിൽ വിമാനത്തിന്‍റെ ചിറകുകളിലിരുന്ന്​ അഫ്​ഗാൻ വിടാൻ ശ്രമിക്കുന്നവരുടെ വിഡിയോയാണ്​ കഴിഞ്ഞ ദിവസം പുറത്ത്​ വന്നത്​. അഫ്​ഗാൻ പ്രതിസന്ധിയുടെ ആഴം കൂടി വ്യക്​തമാക്കുന്നതായിരുന്നു വിഡിയോ.

റൺവേയിലേക്ക്​ വലിച്ചുകൊണ്ട്​ പോകുന്ന വിമാനത്തിന്‍റെ ചിറകുകളിലാണ്​ ഒരുപറ്റം ആളുകൾ നിലയുറപ്പിച്ചത്​. കൂട്ടത്തിലൊരാൾ വിമാനം നീങ്ങുന്നതിന്‍റെ ചിത്രങ്ങൾ പകർത്തുന്നതും കാണാം. തീർത്തും അപകടകരമായ ഈ യാത്രയുടെ അവസാനത്തെ സംബന്ധിച്ച്​ വ്യക്​തതയില്ല. അതേസമയം, വിമാനത്തിന്‍റെ ചക്രങ്ങളിലിരുന്ന്​ കാബൂൾ വിടാൻ ശ്രമിച്ച രണ്ട്​ പേർ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു.


താലിബാൻ അധികാരം പിടിച്ചതോടെ സ്​ത്രീകളും കുട്ടികളും ആശങ്കയിലാണ്​. അഫ്​ഗാനിലെത്തിയ വിദേശരാജ്യങ്ങളുടെ സൈന്യങ്ങളെ പിന്തുണച്ചവർക്കെതിരെയും താലിബാന്‍റെ ഭാഗത്ത്​ നിന്ന്​ പ്രതികാര നടപടികളുണ്ടാവുമെന്നും​ ആശങ്കയുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TalibanAfghanistan
News Summary - Video: In Desperate Bid To Escape, Afghan Men Hang Onto Planes Taking Off
Next Story