Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅമ്മയുടെ ചിത്രം...

അമ്മയുടെ ചിത്രം നെഞ്ചോട്​ ചേർത്ത്​ വിവാഹ വേദിയിൽ വധു; കണ്ണ്​ നനയിക്കും ഈ ദൃശ്യം

text_fields
bookmark_border
അമ്മയുടെ ചിത്രം നെഞ്ചോട്​ ചേർത്ത്​ വിവാഹ വേദിയിൽ വധു; കണ്ണ്​ നനയിക്കും ഈ ദൃശ്യം
cancel

സ്വന്തം വിവാഹത്തിന്​ അമ്മയില്ലാത്തതിന്‍റെ ദുഃഖം എത്രത്തോളം ആഴമേറിയതാണെന്ന്​ ​േലാകം കണ്ട ദിനമായിരുന്നു കഴിഞ്ഞ ദിവസം. അമ്മയുടെ ചില്ലിട്ട ചിത്രവുമായി വിവാഹ വേദിയിലേക്ക്​ കടക്കവെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. വിവാഹത്തിന്​ ഒത്തുചേർന്ന ബന്ധുക്കൾ പോലും അവളെ ആശ്വസിപ്പിക്കാനാവാശത കുഴങ്ങി. പാകിസ്​താൻ യുവതിയുടെ വിവാഹ ദൃശ്യങ്ങളാണ്​ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്​. ദൃശ്യം കണ്ട്​ കണ്ണീർ നിയന്ത്രിക്കാനായില്ലെന്ന്​ പലരും കുറിക്കുന്നു. അമ്മയുടെ അളവറ്റ സ്​​േനഹ​െത്തക്കുറിച്ചും ചിലർ വാചാലരാകുന്നു.

തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം മാതാപിതാക്കളുടെ സാന്നിധ്യം ഇല്ലാതെ വരുന്നത് വളരെ വേദനാജനകമായ കാര്യമാണ്. അത്തരത്തിലൊരു നിമിഷത്തിലൂടെ കടന്നുപോയ പാകിസ്​താൻ വധുവിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഒരു ഫോ​േട്ടഗ്രാഫർ പങ്കുവെച്ചിരിക്കുന്നത്​.

വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണമടഞ്ഞ അമ്മയുടെ ചിത്രം നെഞ്ചോട് ചേര്‍ത്ത് പിടിച്ച് വിവാഹവേദിയിലേക്ക്​ വരുന്ന വധുവിന്‍റെ ദൃശ്യം സോഷ്യല്‍ മീഡിയയുടെ കണ്ണ് നിറച്ചു. വിവാഹ വസ്ത്രത്തില്‍ പിതാവിന്‍റെ കരംപിടിച്ച്, അമ്മയുടെ ചിത്രം നെഞ്ചോട് ചേര്‍ത്താണ് വധു വിവാഹവേദിയിലേക്ക്​ എത്തുന്നത്.

വേദിയിലേക്ക്​ നടന്നുനീങ്ങുമ്പോഴും അവളുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. ഫോട്ടോഗ്രാഫറായ മാഹാ വജാഹത് ഖാന്‍ ആണ് 57 സെക്കൻഡ്​ ദൈര്‍ഘ്യമുള്ള വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. അമ്മ മരണപ്പെട്ടുപോയ എല്ലാ പെണ്‍മക്കള്‍ക്കുമായി സമര്‍പ്പിക്കുന്നു എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

വധുവിന്‍റെ പിതാവും മറ്റ് ബന്ധുക്കളും ദു:ഖം അടക്കാന്‍ ബുദ്ധിമുട്ടുന്നതും വീഡിയോയില്‍ കാണാം. വിവാഹച്ചടങ്ങള്‍ക്കുശേഷം വധു തന്‍റെ പിതാവിനെ കെട്ടിപ്പിടിച്ച് യാത്രപറയുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. പതിനായിരങ്ങളാണ്​ വീഡിയോക്ക്​ താഴെ കമന്‍റുകൾ രേഖപ്പെടുത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wedding venuePakistanMother's photo
News Summary - Video: Pakistani Bride Enters Wedding Venue Holding A Photo Of Her Mother
Next Story