വെസ്റ്റ്ബാങ്കിൽ ഫലസ്തീനി കുടുംബത്തിന് നേരെ അനധികൃത ഇസ്രായേലി കുടിയേറ്റക്കാരുടെ ആക്രമണം -VIDEO
text_fieldsവെസ്റ്റ് ബാങ്ക്: വീട്ടുമുറ്റത്ത് ഇരിക്കുകയായിരുന്ന ഫലസ്തീനി കുടുംബത്തിന് നേരെ അനധികൃത ഇസ്രായേലി കുടിയേറ്റക്കാരുടെ ആക്രമണം. പ്രകോപനമില്ലാതെ ബാറ്റ് കൊണ്ട് ആക്രമിക്കുന്ന ഇസ്രായേലി കുടിയേറ്റക്കാരുടെ വിഡിയോ അൽ ജസീറ ചാനൽ പുറത്തുവിട്ടു. അധിനിവേശ വെസ്റ്റ് ബാങ്കിലെ ഹെബ്രോണിലാണ് സംഭവം.
മസാഫർ യത്വായിലെ വീടിന് മുന്നിൽ ഇരിക്കുന്ന ഫലസ്തീൻ കുടുംബത്തെ മുഖംമൂടി ധരിച്ച കുടിയേറ്റക്കാർ ബേസ്ബോൾ ബാറ്റുകൾ അടക്കമുള്ളവ ഉപയോഗിച്ചാണ് മർദിച്ചത്. ആദ്യം കുടുംബത്തിലെ ഒരാളെ അടിക്കുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ച സ്ത്രീകൾ അടക്കമുള്ള ബന്ധുക്കളെ അക്രമിയുടെ കൂടെയുള്ളവർ ചേർന്ന് അടിച്ചുവീഴ്ത്തി.
അതിനിടെ, സ്ഥലത്തെത്തിയ ഇസ്രായേലി പട്ടാളക്കാരൻ കുടിയേറ്റക്കാരെ വിട്ടയച്ച് പരിക്കേറ്റ ഫലസ്തീനികളുടെ നേരെറൈഫിൾ ചൂണ്ടുന്നതും വിഡിയോയിൽ കാണാം.
مستوطنون يعتدون على عائلة فلسطينية في منطقة شعب البطم بمسافر يطا جنوب الخليل#الجزيرة #فيديو pic.twitter.com/ybAwVCquQu
— الجزيرة فلسطين (@AJA_Palestine) July 20, 2024
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.