രണ്ടുവർഷം മുമ്പ് വീട്ടിൽനിന്ന് ഇറങ്ങിപ്പോയ സ്ത്രീയെ കടലിൽ അബോധാവസ്ഥയിൽ കണ്ടെത്തി
text_fieldsബൊഗോട്ട: രണ്ടുവർഷമായി വിവരമില്ലാതിരുന്ന സ്ത്രീയെ കടലിൽ അബോധാവസ്ഥയിൽ കണ്ടെത്തി. കൊളംബിയയിലാണ് സംഭവം.
ആെഞ്ചലിക്ക ഗൈതാൻ എന്ന 46കാരിയെ മത്സ്യത്തൊഴിലാളികളായ റോളണ്ടോ വിസ്ബലും സുഹൃത്തും ചേർന്നാണ് രക്ഷപ്പെടുത്തിയത്. ഇതിെൻറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 2018 സെപ്റ്റംബറിൽ വീട് വിട്ടിറങ്ങിേപ്പായ ആഞ്ചെലിക്കയെക്കുറിച്ച് വിവരമുണ്ടായിരുന്നില്ല.
ശനിയാഴ്ച പുലർച്ച പ്യൂർേട്ടാ കൊളംബിയക്കു സമീപം കടലിൽ ഒഴുകിനടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. വിസ്ബലും സുഹൃത്തും രക്ഷപ്പെടുത്തി തീരത്ത് എത്തിച്ചപ്പോഴാണ് രണ്ടു വർഷം മുമ്പ് കാണാതായ സ്ത്രീയാണെന്ന് വ്യക്തമായത്. ഭർതൃപീഡനത്തെ തുടർന്നാണ് വീട് വിട്ടിറങ്ങിയതെന്നും ആറുമാസം തെരുവിൽ അന്തിയുറങ്ങിയശേഷം സാമൂഹിക കേന്ദ്രത്തിൽ അഭയം ലഭിക്കുകയായിരുന്നുവെന്നും ആഞ്ചെലിക്ക പറഞ്ഞു. ഇവിടെനിന്ന് ഇറങ്ങേണ്ടിവന്നപ്പോൾ ജീവിതം അവസാനിപ്പിക്കാൻ കടലിൽ ചാടുകയായിരുന്നുവെന്നും പിന്നീട് ഒാർമയില്ലെന്നും അവർ പറഞ്ഞു.
രണ്ടു വർഷമായി അമ്മയെക്കുറിച്ച് വിവരമില്ലായിരുന്നുവെന്നും ഭർതൃപീഡനം എന്നുള്ളത് തെറ്റാണെന്നും അമ്മയെ ബൊഗോട്ടയിലേക്ക് കൊണ്ടുവരാൻ പണം ശേഖരിക്കുകയാണെന്നും മക്കൾ പറഞ്ഞു. പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.