വായുവിലൂടെ അതിവേഗത്തിൽ പടരും; കൊറോണ വൈറസിന്‍റെ പുതിയ വകഭേദം കണ്ടെത്തി
text_fieldsഹനോയ്: വായുവിലൂടെ അതിവേഗം പടരുന്ന കൊറോണ വൈറസ് വകേഭദം കണ്ടെത്തി. വിയ്റ്റനാമിലാണ് വൈറസിനെ കണ്ടെത്തിയത്. ഇന്ത്യ, യു.കെ കൊറോണ വൈറസ് വകഭേദങ്ങളുടെ സങ്കരയിനമാണ് ഇപ്പോൾ വിയറ്റ്നാമിൽ കണ്ടെത്തിയിരിക്കുന്നത്. വിയറ്റ്നാം ആരോഗ്യമന്ത്രി നുയിൻ താൻഹ് ലോങാണ് പുതിയ വൈറസ് വകഭേദം കണ്ടെത്തിയ വിവരം അറിയിച്ചത്.
വിയ്റ്റനാമിൽ കണ്ടെത്തിയ പുതിയ വൈറസ് വകഭേദത്തിന് യു.കെയിലും ഇന്ത്യയിലും പടർന്ന വൈറസിന്‍റെ ചില സവിശേഷതകളുണ്ട്. കഴിഞ്ഞ വർഷം കോവിഡിനെ ഫലപ്രദമായി പ്രതിരോധിച്ച വിയ്റ്റനാമിൽ രോഗികളുടെ എണ്ണം ഉയരുകയാണ്. 6,856 പേർക്കാണ് വിയ്റ്റനാമിൽ കോവിഡ് ബാധിച്ചത്. 47 പേർ രോഗം മൂലം മരിക്കുകയും ചെയ്തിട്ടുണ്ട്.
ജനിതകമാറ്റം സംഭവിച്ച നാല് വൈറസ് വകഭേദങ്ങൾ ആശങ്കക്കിടയാക്കുന്നതാണെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു. യു.കെ, ദക്ഷിണാഫ്രിക്ക, ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ കണ്ടെത്തിയ വൈറസ് വകഭേദങ്ങളാണ് ആശങ്കക്കിടയാക്കുന്നത്. ഇന്ത്യയിൽ നിരവധി പേരുടെ മരണത്തിനിടയാക്കിയ കോവിഡ് രണ്ടാം തരംഗത്തിന് കാരണം ജനിതകമാറ്റം സംഭവിച്ച വൈറസായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.