ഗാൽവൻ ഏറ്റുമുട്ടൽ ചൈനീസ് സർക്കാർ ആസൂത്രണം ചെയ്തതെന്ന് യു.എസ് സമിതി
text_fieldsവാഷിങ്ടൺ: അധിനിവേശ തന്ത്രങ്ങളുടെ ഭാഗമായി അയൽരാജ്യങ്ങളുമായി ഏറ്റുമുട്ടാനുറച്ച ചൈനീസ് സർക്കാറിെൻറ ആസൂത്രണങ്ങളുടെ ഭാഗമാണ് ജൂണിൽ ഇന്ത്യ-ചൈന അതിർത്തിയായ ഗാൽവനിലുണ്ടായ സംഭവമെന്ന് യു.എസ് സമിതി റിപ്പോർട്ട്. ജപ്പാൻ മുതൽ ഇന്ത്യവരെയുള്ള രാജ്യങ്ങളുമായി ഉരസാനുള്ള തയാറെടുപ്പിലാണവർ.
യു.എസ്-ചൈന സാമ്പത്തിക, സുരക്ഷ അവലോകന കമീഷൻ ആണ് റിപ്പോർട്ട് തയാറാക്കിയത്. ഗാൽവനിൽ സൈനികരുടെ ജീവൻ നഷ്ടമാകാൻവരെ സാധ്യതയുണ്ടെന്ന് ചൈനക്കറിയാമായിരുന്നു.
ഏറ്റുമുട്ടലുണ്ടാകുന്നതിന് ഏതാനും ആഴ്ചകൾക്കുമുമ്പുതന്നെ ചൈനയുടെ പ്രതിരോധ മന്ത്രി രാജ്യത്തിെൻറ സ്ഥിരതക്കായി പോരാട്ടം വേണ്ടിവരുമെന്ന് വ്യക്തമാക്കിയിരുന്നു. ചൈനയുടെ ഔദ്യോഗിക മാധ്യമമായ 'േഗ്ലാബൽ ടൈംസും' മുഖപ്രസംഗത്തിൽ ഇന്ത്യക്കെതിരെ ഭീഷണി മുഴക്കി. ചൈന-യു.എസ് തർക്കങ്ങളിൽ സഖ്യംചേർന്നാൽ, സാമ്പത്തിക-വ്യാപാര രംഗങ്ങളിൽ ഇന്ത്യ നിലംപരിശാകുമെന്ന് അവർ എഴുതി. സൈനികർ കൊല്ലപ്പെടാനിടയായ ഏറ്റുമുട്ടൽ നടക്കുന്നതിന് ഒരാഴ്ച മുമ്പ്, മേഖലയിൽ ആയിരത്തോളം പീപ്പിൾസ് ലിബറേഷൻ ആർമി അംഗങ്ങൾ തമ്പടിച്ചു. ഇതിനായുള്ള നിർമാണങ്ങൾ ഉപഗ്രഹ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
ഇതൊക്കെയാണെങ്കിലും നിയന്ത്രണരേഖയിൽ ചൈന നടത്തിയ അതിക്രമത്തിെൻറ യഥാർഥ ലക്ഷ്യം ഇപ്പോഴും വ്യക്തമല്ലെന്നും റിപ്പോർട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.