ടെലിവിഷൻ പ്രസംഗം റെക്കോഡ് ചെയ്യുന്നതിനിടെ പുടിന് ചുമയും നെഞ്ചുവേദനയും; പ്രസംഗം വൈകിയത് 13മണിക്കൂർ
text_fieldsമോസ്കോ: ഭാഗികമായ മുന്നേറ്റത്തിലൂടെ യുക്രെയ്‌നിലെ റഷ്യയുടെ ആക്രമണം കൂടുതൽ ശക്തമാക്കുമെന്ന് പ്രസിഡൻറ് വ്ലാദിമിർ പുടിൻ പ്രഖ്യാപിക്കുകയുണ്ടായി. ഈ ടെലിവിഷൻ പ്രസംഗം റെക്കോഡ് ചെയ്യുന്നതിനിടെ പുടിൻ ശക്തമായ ചുമയും നെഞ്ചുവേദനയും അനുഭവപ്പെട്ടുവെന്നും അതിനാൽ പ്രസംഗം 13 മണിക്കൂർ വൈകിയെന്നും റിപ്പോർട്ട്. പുടിൻ റെക്കോർഡിങ് തുടങ്ങിയപ്പോൾ മുതൽ ചുമ വില്ലനായി. ദ മിറർ ആണ് റിപ്പോർട്ട് പുറത്തുവിട്ടത്.
ഓരോ തവണയും പ്രസംഗം തുടങ്ങാൻ തയാറെടുക്കുേമ്പാൾ ചുമ പ്രശ്നമായി. ചെറിയ നെഞ്ചുവേദനയുണ്ടെന്നും പറഞ്ഞു. തുടർന്ന് ഡോക്ടർമാരെ വിളിക്കുകയായിരുന്നു.
നമ്മുടെ രാജ്യത്തിെൻറ പ്രാദേശിക അഖണ്ഡതക്ക് ഭീഷണിയുണ്ടെങ്കിൽ റഷ്യയെയും നമ്മുടെ ജനങ്ങളെയും സംരക്ഷിക്കാൻ സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കുമെന്നാണ് പുടിൻ പ്രസംഗത്തിൽ വ്യക്തമാക്കിയത്. അടുത്ത മാസം 70 വയസ് തികയുന്ന പുടിൻ ചൊവ്വാഴ്ച രാത്രി റഷ്യൻ രാഷ്ട്രത്തോടുള്ള തന്റെ പ്രസംഗത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചെങ്കിലും വൈകാനുള്ള കാരണത്തെ കുറിച്ച് വിശദീകരണമൊന്നും ലഭിച്ചില്ല. പിന്നീടാണ് ചുമയാണ് കാരണമെന്ന് മനസിലായത്.
യുക്രെയ്നിൽ ആക്രമണം വ്യാപിപ്പിക്കാനുള്ള യുദ്ധക്കൊതിയനായ പ്രസിഡൻറിെൻറ തീരുമാനത്തിൽ റഷ്യൻ പാർലമെൻറിലെ ഉദ്യോഗസ്ഥർക്ക് എതിരഭിപ്രായമുണ്ടെന്നും റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.