പുടിന് പാർക്കിൻസൺ േരാഗമെന്ന് റിപ്പോർട്ട്; പ്രസിഡൻറ് സ്ഥാനം ഒഴിഞ്ഞേക്കും
text_fieldsമോസ്കോ: റഷ്യൻ പ്രസിഡൻറ് വ്ലാഡിമർ പുടിൻ അടുത്തവർഷം സ്ഥാനം ഒഴിഞ്ഞേക്കും. പുടിന് പാർക്കിൻസൺസ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് തീരുമാനമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
68 കാരനായ പുടിന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രസിഡൻറ് സ്ഥാനം ഒഴിയാൻ കുടുംബം സമ്മർദ്ദം ചെലുത്തിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് വിവരം.
'കുടുംബം അദ്ദേഹത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്നു. അടുത്ത വർഷം ജനുവരിയിൽ അേദ്ദഹം വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കും' രാഷ്ട്രീയ നിരീക്ഷകർ വലേറി സോളോവെ പറഞ്ഞതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 37കാരിയായ കാമുകി അലീന കബേവയും രണ്ടു പെൺമക്കളും അടങ്ങുന്നതാണ് പുടിെൻറ കുടുംബം.
പുടിന് പാർക്കിൻസൺസ് രോഗത്തിെൻറ ലക്ഷണങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസരയിൽ ഇരിക്കുേമ്പാൾ കൈകളിൽ വേദന അനുഭവപ്പെടുകയും നടക്കുേമ്പാൾ വിറയലും പേന പിടിക്കുേമ്പാൾ കൈവിരലുകൾക്കള വേദനയുണ്ടായിരുന്നതായും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.