ഐസ്‍ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; നഗരത്തെ വിഴുങ്ങി ലാവ, വീടുകൾ കത്തിനശിച്ചു
text_fieldsറെയ്ക്ജാവിക്: ഐസ്ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം. ഒരു മാസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ സ്ഫോടനത്തെ തുടർന്ന് വീടുകൾ കത്തിനശിച്ചു. ഞായറാഴ്‌ച പുലർച്ചെ റെയ്‌ക്‌ജാൻസ് ഉപദ്വീപിലെ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് ഗ്രിൻഡാവിക് ടൗണിലേക്ക് ലാവ ഒഴുകിയെത്തുകയായിരുന്നു.
ഡിസംബറിലെ ഒരു പൊട്ടിത്തെറിക്ക് ശേഷം നിർമ്മിച്ച പ്രതിരോധ സംവിധാനം കാരണം ലാവ ഭാഗികമായി അടങ്ങിയിട്ടുണ്ട്, എന്നാൽ ചിലത് തകർത്തുകൊണ്ട് ലാവ ഒഴുകിയെത്തുകയായിരുന്നു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ആളുകളെ നേരത്തെ തന്നെ മാറ്റിയതിനാൽ ആളപായമില്ല. വിമാന സർവീസുകളെയും ബാധിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
നഗരത്തിലേക്കുള്ള പ്രധാന റോഡ് ലാവ ഒഴുകിയത് കാരണം തടസ്സപ്പെട്ടിരിക്കുകയാണ്. ഉരുകിയ ലാവാ പ്രവാഹം ഉച്ചയോടെ പട്ടണത്തിലേക്ക് എത്തി. ഉരുകിയ പാറയുടെയും പുകയുടെയും ഉറവകൾ ഗ്രിൻഡാവിക് പ്രദേശത്ത് ആകെ പടർന്നു. സ്ഫോടനത്തിൽ ഏതാനും വീടുകൾ കത്തിനശിക്കുകയും ചെയ്തു.
ഭൂചലനങ്ങളെ തുടര്‍ന്ന് ഐസ്‌ലാന്‍ഡിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ ബ്ലൂ ലഗൂണ്‍ അടച്ച് പൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് ഭീതി പടര്‍ത്തി അഗ്‌നിപര്‍വ്വതങ്ങൾ സജീവമായത്.
തുടർച്ചയായ ഭൂചനത്തെ തുടർന്ന് കഴിഞ്ഞ നവംബറിൽ ഐസ്‌ലാൻഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അന്ന് പതിനാല് മണിക്കൂറിനിടെ 800 ഭൂചലങ്ങളായിരുന്നു അനുഭവപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.