സൗഹൃദമുള്ള രാജ്യങ്ങൾ പിൻവലിഞ്ഞപ്പോഴും യുക്രെയ്‌ൻ ജനത ശക്തമായി പ്രതിരോധിച്ചുവെന്ന് സെലൻസ്കി
text_fieldsസൈനിക ശക്തിയായ റഷ്യയുടെ ആക്രമണത്തിൽ യുക്രെയ്‌ൻ തകരുമെന്ന് കരുതി ലോക രാജ്യങ്ങൾ പിൻവലിഞ്ഞപ്പോഴും ഉറച്ച തീരുമാനവുമായി യുക്രെയ്‌ൻ ജനത ശക്തമായ പ്രതിരോധം തീർത്തെന്ന് യുക്രെയ്‍ൻ പ്രസിഡന്റ് വൊളാദിമിർ സെലൻസ്കി. 'സൗഹൃദമുള്ള രാജ്യങ്ങൾ പോലും പിൻവലിഞ്ഞപ്പോഴും യുക്രെയ്ൻ ഉറച്ചു നിന്നു. അഞ്ച് ദിവസത്തിനുള്ളിൽ യുക്രെയ്‌ൻ കീഴടക്കാമെന്നായിരുന്നു റഷ്യയുടെ കണക്കുകൂട്ടൽ. എന്നാൽ, ഞങ്ങൾ അമ്പത് ദിവസം അതിജീവിച്ചിരിക്കുന്നു' – സെലൻസ്കി പറഞ്ഞു.
കരിങ്കടലിലെ റഷ്യൻ നാവിക സേനയുടെ കപ്പൽ തകർത്ത ശേഷം വ്യാഴാഴ്ച രാത്രിയായിരുന്നു സെലൻസ്കിയുടെ പ്രതികരണം. കപ്പൽ തകർന്നതായി റഷ്യ സമ്മതിച്ചെങ്കിലും അത് യുക്രെയ്നിന്റെ ആക്രമണത്തിലല്ലെന്നാണ് അവർ വിശദീകരിക്കുന്നത്. കപ്പലിലുണ്ടായ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് കപ്പൽ മുങ്ങുകയായിരുന്നെന്നാണ് റഷ്യ പറയുന്നത്. എന്നാൽ, രണ്ട് മിസൈലുകളയച്ച് കപ്പൽ തകർക്കുകയായിരുന്നെന്നാണ് യുക്രെയ്ൻ അവകാശപ്പെടുന്നത്.
യുദ്ധം റഷ്യയുടെ പ്രധാനപ്പെട്ട തീരുമാനമായിരുന്നുവെന്ന് സെലൻസ്കി പറഞ്ഞു. അതേസമയം, യുക്രെയ്നിലെ ജനത എത്ര കരുത്തുള്ളവരാണെന്നും സ്വാതന്ത്ര്യദാഹികളാണെന്നും അവർക്ക് അറിയില്ലായിരുന്നുവെന്ന് സെലൻസ്കി പരിഹസിച്ചു. റഷ്യൻ യുദ്ധക്കപ്പലുകൾ കടലിന്റെ അടിത്തട്ടിൽ ആണെങ്കിലും പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.