സെലൻസ്കി ടൈം മാസികയുടെ ഈ വർഷത്തെ വ്യക്തി
text_fieldsന്യൂയോർക്: യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയെ ടൈം മാസിക ഈ വർഷത്തെ വ്യക്തിയായി തെരഞ്ഞെടുത്തു. റഷ്യൻ അധിനിവേശത്തെ ചെറുക്കാൻ ധീരമായി നേതൃത്വം നൽകുന്നതാണ് പുരസ്കാരത്തിന് അർഹമാക്കിയതെന്ന് മാസിക എഡിറ്റർ പറഞ്ഞു.
ചെറുത്തുനിൽപിന്റെയും ജനാധിപത്യത്തിന്റെയും പ്രതീകമായി സെലൻസ്കി മാറിയെന്ന് മാസിക വിലയിരുത്തി. ഭയംപോലെ പടർന്നുപിടിക്കാൻ ധൈര്യത്തിനും കഴിയുമെന്ന് സെലൻസ്കി തെളിയിച്ചു. സ്വാതന്ത്ര്യ സംരക്ഷണത്തിന് ജനങ്ങളെ ഒന്നുചേരാൻ പ്രേരിപ്പിച്ചതിനും ജനാധിപത്യത്തിന്റെ ചില ദുർബലതകൾ ഓർമിപ്പിച്ചതിനുമാണ് പുരസ്കാരമെന്ന് ടൈം മാസികയുടെ എഡിറ്റർ ഇൻ ചീഫ് അറിയിച്ചു.
ഇറാനിലെ പ്രക്ഷോഭകർ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, യു.എസ് സുപ്രീംകോടതി എന്നിവ അന്തിമ പട്ടികയിൽ ഇടംപിടിച്ചിരുന്നു. ടെസ്‍ല ഉടമ ഇലോൺ മസ്ക് ആയിരുന്നു കഴിഞ്ഞ വർഷത്തെ വ്യക്തി. 1927 മുതൽ മാസിക വർഷത്തിലെ വ്യക്തികളെ തെരഞ്ഞെടുക്കുന്നു. കൂട്ടായ്മകളെയും മുന്നേറ്റങ്ങളെയും അംഗീകാരത്തിന് പരിഗണിക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.