യുദ്ധത്തിനിടയിൽ യുക്രെയ്ൻ അയൽരാജ്യങ്ങൾ സന്ദർശിക്കാനൊരുങ്ങി യു.എസ് വൈസ് പ്രസിഡന്‍റ്
text_fieldsവാഷിങ്ടൺ: റഷ്യയുടെ യുക്രെയ്ൻ അധിനിവേശം കൂടുതൽ രൂക്ഷമാകുന്നതിനിടെ യു.എസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസ് പോളണ്ടും റുമാനിയയും സന്ദർശിക്കും. റഷ്യക്കെതിരെ യുറോപ്യൻ സഖ്യകക്ഷികളെ ഒരുമിച്ച് നിർത്തുകയാണ് സന്ദർശനത്തിന്‍റെ പ്രധാനലക്ഷ്യം.
കമല ഹാരിസിന്‍റെ സന്ദർശനം നാറ്റോയുടെ ശക്തിയും ഐക്യവും പ്രകടമാക്കും. യുറോപ്പ്യൻ രാജ്യങ്ങൾക്കുള്ള യു.എസിന്‍റെ പിന്തുണ ഒന്നു കൂടി ഉറപ്പിക്കാനും സന്ദർശനം സഹായിക്കും. റഷ്യക്കെതിരെ നാറ്റോ നടത്തുന്ന കൂട്ടായ്മ പരിശ്രമങ്ങളേയും സന്ദർശനം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കമല ഹാരിസിന്‍റെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി പറഞ്ഞു.
പോളണ്ടിലെ വാഴ്സോയിലും റുമാനിയയിലെ ബുക്കാറെസ്റ്റിലും മാർച്ച് ഒമ്പത് മുതൽ 11 വരെയായിരിക്കും അവർ സന്ദർശനം നടത്തുക. ഇരു രാജ്യങ്ങളിലേയും രാഷ്ട്രതലവൻമാരുമായുള്ള കൂടിക്കാഴ്ചയിൽ റഷ്യയുടെ ഏകപക്ഷീയമായ യുക്രെയ്ൻ അധിനിവേശത്തിനെതിരെ നീങ്ങേണ്ടതിന്‍റെ ആവശ്യകത യു.എസ് വൈസ് പ്രസിഡന്‍റ് ചൂണ്ടിക്കാട്ടും. ഇനി യുക്രെയ്നെ ഏത് തരത്തിലാവും അമേരിക്ക സഹായിക്കുമെന്നത് സംബന്ധിച്ചും കമല ഹാരിസ് വിശദീകരണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.