ട്രക്ക് ഒാടിക്കാൻ ആളില്ല; ലക്ഷങ്ങളുടെ വാഗ്ദാനവുമായി വാൾമാർട്ട്
text_fieldsഅമേരിക്കയിൽ ട്രക്ക് ഡ്രൈവർമാരെ കിട്ടാതായതോടെ ഇരട്ടിയോളം ശമ്പള വർധന പ്രഖ്യാപിച്ച് വാൾമാർട്ട്. ട്രക്ക് ഡ്രൈവർമാർക്ക് രാജ്യത്ത് ലഭിച്ചുകൊണ്ടിരിക്കുന്ന ശരാശരി ശമ്പളത്തിന്റെ ഇരട്ടിയാണ് പുതിയ ഡ്രൈവർമാർക്കടക്കം വാർമാർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വാൾമാർട്ടിന്റെ പ്രഖ്യാപനത്തെ തുടർന്ന് മറ്റു കമ്പനികളും ട്രക്ക് ഡ്രൈവർമാരുടെ ശമ്പളം കുത്തനെ വർധിപ്പിച്ചു.
നിയമനം ലഭിക്കുന്ന ആദ്യ വർഷം തന്നെ 1,10,000 ഡോളർ (ഏകദേശം 83.58 ലക്ഷം രൂപ) ട്രക്ക് ഡ്രൈവർമാർക്ക് ശമ്പളമായി നൽകുമെന്ന് റീട്ടയിൽ വിതരണ ശൃംഖലയായ വാൾമാർട്ട് പ്രഖ്യാപിച്ചു. അമേരിക്കയിൽ ട്രക്ക് ഡ്രൈവർമാരുടെ ശരാരശി ശമ്പളം ഇതിന്റെ പകുതിയായിരുന്നു.
അമേരിക്കൻ ട്രക്കിങ് അസോസിയേഷൻ കഴിഞ്ഞ ഒക്ടോബറിൽ പുറത്തിറക്കിയ അറിയിപ്പനുസരിച്ച് അമേരിക്കയിൽ 80,000 ട്രക്ക് ഡ്രൈവർമാരുടെ ഒഴിവുകളുണ്ട്. ട്രക്ക് ഡ്രൈവർമാരുടെ ഒഴിവുകൾ നികത്താൻ പരസ്യങ്ങൾ പലതും നൽകിയിട്ടും സാധ്യമാകാത്തതുകൊണ്ടാണ് വാൾമാർട്ട് ഇപ്പോൾ കണ്ണഞ്ചിപ്പിക്കുന്ന ശമ്പള വർധന പ്രഖ്യാപിച്ചത്.
താൽപര്യമുള്ള ജീവനക്കാർക്ക് ട്രക്ക് ഡ്രൈവർമാരാകാനുള്ള പ്രത്യേക പരിശീലനവും വാൾമാർട്ട് നൽകുന്നുണ്ട്. 12 ആഴ്ച നീളുന്ന പരിശീലനത്തിലൂടെയാ കൊമേർഷ്യൽ ഡ്രൈവിങ് ലൈസൻസ് നേടുന്നവർക്ക് ട്രക്ക് ഡ്രൈവറായി നിയമനം നൽകും.
കോവിഡ് വ്യാപനം തുടങ്ങിയ 2019 ന് ശേഷമാണ് അമേരിക്കയിൽ ട്രക്ക് ഡ്രൈവർമാരുടെ കുറവ് രൂക്ഷമായതെന്ന് ട്രക്കിങ് അസോസിയേഷൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.