വികസനത്തിന് ജനാധിപത്യം വേണം; സൈന്യത്തിന്റെ ആധിപത്യമുള്ള രാജ്യങ്ങളിൽ വികസനമില്ലെന്ന് ശൈഖ് ഹസീന
text_fieldsധാക്ക: രാജ്യത്ത് ജനാധിപത്യം നിലനിൽക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് തന്റെ പാർട്ടിയുടെ ലക്ഷ്യമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന. ബംഗ്ലാദേശിൽ പൊതുതെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെയാണ് അവരുടെ പ്രതികരണം.
ഞങ്ങളുടേത് സ്വതന്ത്ര-പരമാധികാര രാജ്യമാണ്. ഞങ്ങൾ വലിപ്പം കൊണ്ട് ചെറുതായേക്കാം. പക്ഷേ ബംഗ്ലാദേശിന് വലിയൊരു ജനസംഖ്യയുണ്ട്. ജനങ്ങൾക്ക് ജനാധിപത്യ അവകാശങ്ങൾ നൽകിയ രാജ്യമാണ് ഞങ്ങളുടേത്. ജനാധിപത്യം നിലനിൽക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് തന്റെ ലക്ഷ്യമെന്നും ശൈഖ് ഹസീന പറഞ്ഞു.
ജനാധിപത്യമില്ലാതെ രാജ്യത്ത് ഒരു വികസനവും ഉണ്ടാവില്ല. 2009 മുതൽ 2023 വരെയുള്ള കാലയളവിൽ സുസ്ഥിരമായ ജനാധിപത്യത്തിലേക്ക് ബംഗ്ലാദേശ് ചുവടുവെച്ചു. സൈന്യത്തിന്റെ ആധിപത്യമുള്ള രാജ്യങ്ങളിൽ ഒരു വികസനവുമില്ലെന്ന് അവർ പറഞ്ഞു.
തെരഞ്ഞെടുപ്പ് ബഹിഷ്‍കരിച്ച ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ നിലപാടിനേയും അവർ വിമർശിച്ചു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി ജനാധിപത്യത്തിൽ വിശ്വസിക്കുന്നില്ല. അതിനാലാണ് അവർ വീണ്ടും ആക്രമണം തുടങ്ങിയത്. തീവ്രവാദി പാർട്ടിയാണത്. ഒരു തീവ്രവാദി സംഘടനയാണ് പാർട്ടി രുപീകരിച്ചത്. ഈ വർഷം ഒരു അവസരവും ലഭിക്കില്ലെന്ന് മനസിലാക്കിയാണ് അവർ തെരഞ്ഞെടുപ്പിനെ എതിർക്കുന്നതെന്നും ശൈഖ് ഹസീന പറഞ്ഞു.
ഇന്ത്യ ബംഗ്ലാദേശിന്റെ വിശ്വസ്ത സുഹൃത്താണെന്നും ശൈഖ് ഹസീന പറഞ്ഞു. 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ ഇന്ത്യ തങ്ങളെ പിന്തുണച്ചു. 1975ൽ ഞങ്ങൾക്ക് കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടപ്പോൾ അഭയം നൽകിയതും ഇന്ത്യയാണ്. ഇന്ത്യക്കാരെ സന്തോഷത്തോടെ ബംഗ്ലാദേശിലേക്ക് ക്ഷണിക്കുകയാണെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.