'മുഖം ഇടിച്ച് തകർക്കും'; അഴിമതിയെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തി ബ്രസീൽ പ്രസിഡൻറ്
text_fields
സാവോ പോളോ: അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന പദ്ധതിയുമായി ഭാര്യക്കുള്ള ബന്ധം സംബന്ധിച്ച ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ മുഖം ഇടിച്ചുതകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബോല്‍സൊനാരോ ബ്രസീലിയൻ മാധ്യമമായ ഒ േഗ്ലാബോയുടെ പ്രതിനിധിയായ മാധ്യമപ്രവർത്തകനോടാണ് ബോൽസൊനാരോ തട്ടിക്കയറിയത്. ബ്രസീലിലെ പ്രമുഖ മാസികയായ ക്രൂസോയില്‍ വന്ന റിപ്പോര്‍ട്ടിനേപ്പറ്റിയാണ് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്.
ബ്രസീലിയയിലെ മെട്രോപൊളീറ്റന്‍ കത്തീഡ്രലില്‍ സന്ദര്‍ശനത്തിനിടെയാണ് മാധ്യമപ്രവർത്തകരുടെ സംഘവുമായി പ്രസിഡൻറ് സംസാരിച്ചത്. ബോല്‍സൊനാരോയുടെ ഭാര്യ മിഷേല്‍, മുന്‍ പൊലീസ് ഉദ്യോഗസ്ഥനും പ്രസിഡൻറിെൻറ സുഹൃത്തും പ്രസിഡൻറിൻെറ മകന്‍ ഫ്ളെവിയോയുടെ മുന്‍ ഉപദേശകനുമായിരുന്ന ഫാബ്രിയോ ക്വിറോസുമായി ബന്ധിപ്പിക്കുന്ന അഴിമതി ഇടപാടനിനെ കുറിച്ചാണ് മാധ്യമപ്രവർത്തകൻ ചോദ്യം ഉന്നയിച്ചത്.
ചോദ്യം കേട്ടയുടൻ ക്ഷുഭിതനായ ബോല്‍സൊനാരോ നിങ്ങളുടെ വായ് ഇടിച്ചുതകര്‍ക്കാനാണ് തോന്നുന്നതെന്ന് പറഞ്ഞു. തുടര്‍ന്ന് മറ്റ് മാധ്യമപ്രവര്‍ത്തകരും പ്രതിഷേധിച്ചെങ്കിലും മറപടി നല്കാെത പോവുകയാണുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.