ആവശ്യം ശാശ്വത സമാധാനം, കശ്മീർ പ്രശ്നത്തിന് യുദ്ധം പരിഹാരമല്ല -പാക് പ്രധാനമന്ത്രി
text_fieldsഇസ്‌ലാമാബാദ്: കശ്മീർപ്രശ്‌നത്തിന് യുദ്ധം ഒരിക്കലും പരിഹാരമല്ലെന്നും ചർച്ചയിലൂടെ ഇന്ത്യയുമായി ശാശ്വത സമാധാനമാണ് പാകിസ്താൻ ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി ശഹബാസ് ശരീഫ് പറഞ്ഞു.
യു.എൻ പ്രമേയങ്ങൾ അനുസരിച്ച് മേഖലയിലെ സുസ്ഥിര സമാധാനം കശ്മീർ പ്രശ്നപരിഹാരവുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഹാർവഡ് സർവകലാശാല വിദ്യാർഥി പ്രതിനിധി സംഘത്തോട് സംസാരിച്ച ശരീഫ് പറഞ്ഞതായി ദ ന്യൂസ് ഇന്റർനാഷനൽ പത്രം റിപ്പോർട്ട് ചെയ്തു.വ്യാപാരം, സമ്പദ്‌വ്യവസ്ഥ, ജീവിതാവസ്ഥ മെച്ചപ്പെടുത്തൽ എന്നിവയിൽ ഇസ്‍ലാമാബാദും ന്യൂഡൽഹിയും മത്സരം ഉണ്ടാകണമെന്ന് ആശയവിനിമയത്തിനിടെ ശരീഫ് ചൂണ്ടിക്കാട്ടി.
പാകിസ്താൻ ആക്രമണകാരിയല്ല, എന്നാൽ ആണവസ്വത്തുക്കളും പരിശീലനം ലഭിച്ച സൈന്യവും പ്രതിരോധത്തിനാണ്. അതിർത്തികൾ സംരക്ഷിക്കാനാണ് സൈന്യത്തെ ഉപയോഗിക്കുന്നതെന്നും ആക്രമണത്തിനല്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.