റഷ്യക്ക് മുന്നറിയിപ്പ്; നാറ്റോ സൈനികാഭ്യാസ പരമ്പര ഫെബ്രുവരി മുതൽ, 90000 സൈനികർ പങ്കാളിയാവും
text_fieldsലണ്ടൻ: റഷ്യ-യുക്രെയ്ൻ യുദ്ധം രണ്ടു വർഷത്തോടടുക്കവേ സൈനികാഭ്യാസ, പരിശീലന പരമ്പരക്കൊരുങ്ങി നാറ്റോ സഖ്യം. ഫെബ്രുവരി മുതൽ മേയ് അവസാനം വരെയായി നടക്കുന്ന പരിശീലനത്തിൽ വിവിധ രാജ്യങ്ങളിലെ 90000ത്തിലേറെ നാറ്റോ സൈനികർ പങ്കെടുക്കും.
അമ്പതിലേറെ യുദ്ധക്കപ്പലുകളും 80 യുദ്ധ വിമാനങ്ങളും ഹെലികോപ്ടറുകളും ഡ്രോണുകളും ഏകദേശം 1100 ടാങ്കുകളും കവചിത വാഹനങ്ങളും അഭ്യാസ പ്രകടനത്തിന്റെ ഭാഗമാകും.
റഷ്യക്ക് മുന്നറിയിപ്പായാണ് അഭ്യാസ പ്രകടനമെങ്കിലും അറിയിപ്പിൽ റഷ്യയുടെ പേര് പരാമർശിച്ചിട്ടില്ല. ആദ്യഘട്ടം ഫെബ്രുവരി 25 മുതൽ മാർച്ച് 14 വരെ പോളണ്ടിൽ നടക്കും.
ആതിഥേയ രാജ്യത്തിനുപുറമെ യു.എസ്, യു.കെ, ഫ്രാൻസ്, ജർമനി, സ്പെയിൻ, സ്ലോവേനിയ, തുർക്കിയ, അൽബേനിയ തുടങ്ങിയ രാജ്യങ്ങളാണ് ഇതിൽ പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.