ഏറ്റവും മോശം യു.എസ് പ്രസിഡന്റ് ആരാണ്? 'സി-സ്പാന്‍' സര്‍വേയില്‍ ട്രംപിന് ആശ്വസിക്കാം
text_fieldsവാഷിങ്ടണ്‍ ഡി.സി: ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച യു.എസ് പ്രസിഡന്റ് ആരാണ്. അമേരിക്കന്‍ ഐക്യനാടുകളുടെ 44 പ്രസിഡന്റുമാരെ മികവിന്റെ അടിസ്ഥാനത്തില്‍ പട്ടികപ്പെടുത്തിയുള്ള സര്‍വേ റിപ്പോര്‍ട്ട് സി-സ്പാന്‍ പുറത്തുവിട്ടു. സമീപകാലത്ത് ഏറെ പഴികേട്ട മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അല്‍പം ആശ്വാസം നല്‍കുന്നതാണ് 'പ്രസിഡന്‍ഷ്യല്‍ ഹിസ്റ്റോറിയന്‍ സര്‍വേ 2021' എന്ന പേരില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്. പട്ടികയില്‍ 41ാമതാണ് ട്രംപിന്റെ റാങ്കിങ്. 15ാമത് പ്രസിഡന്റായിരുന്ന ജെയിംസ് ബുക്കാനനാണ് ഏറ്റവും മോശം പ്രസിഡന്റ് എന്ന വിശേഷണം നേടിയിരിക്കുന്നത്.
ചരിത്രകാരന്മാരും അക്കാദമിക് വിദഗ്ധരും ചേര്‍ന്നാണ് സി-സ്പാന്‍ റാങ്കിങ് തയാറാക്കിയത്. നിലവിലെ പ്രസിഡന്റ് ജോ ബൈഡനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 10 ഘടകങ്ങളാണ് പട്ടികപ്പെടുത്താനായി പരിശോധിച്ചത്. ജനങ്ങള്‍ക്കിടയിലെ സ്വാധീനം, ദുരന്തങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ശേഷി, ഭരണമികവ്, സല്‍പ്പേര് സൂക്ഷിക്കല്‍ തുടങ്ങിയവ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടും.
16ാം പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണെയാണ് ഏറ്റവും മികച്ച പ്രസിഡന്റായി തെരഞ്ഞെടുത്തത്. ജോര്‍ജ് വാഷിങ്ടണ്‍ രണ്ടാമതും ഫ്രാങ്ക്‌ളിന്‍ ഡി. റൂസ്വെല്‍റ്റ് മൂന്നാമതുമുണ്ട്.
സാമ്പത്തിക രംഗം കൈകാര്യം ചെയ്യല്‍, വിദേശ നയതന്ത്ര ബന്ധം, യു.എസ് കോണ്‍ഗ്രസുമായുള്ള ബന്ധം, വീക്ഷണങ്ങള്‍ രൂപപ്പെടുത്തല്‍ മുതലായവയും മാനദണ്ഡങ്ങളായി കണക്കാക്കിയിട്ടുണ്ട്. 142 പ്രഗത്ഭര്‍ ഉള്‍പ്പെട്ട പാനലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
17ാമത് പ്രസിഡന്റായ ആന്‍ഡ്രൂ ജോണ്‍സണാണ് രണ്ടാമത്തെ ഏറ്റവും മോശം പ്രസിഡന്റ്. തൊട്ടുപിന്നില്‍ ഫ്രാങ്ക്‌ളിന്‍ പിയേഴ്‌സാണ്.
മികവിന്റെ കാര്യത്തില്‍ ജോണ്‍ എഫ്. കെന്നഡി എട്ടും, റൊണാള്‍ഡ് റീഗന്‍ ഒമ്പതും, ബാരക് ഒബാമ പത്തും സ്ഥാനത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.