കോവിഡ് വ്യാപനത്തിനൊപ്പം ചൈനയിൽ മരുന്ന് ക്ഷാമവും
text_fieldsബെയ്ജിങ്: കോവിഡ് വ്യാപനത്തിനൊപ്പം ചൈനയിൽ മരുന്നു ക്ഷാമവുമെന്ന് റിപ്പോർട്ട്. പനി, വേദന സംഹാരി മരുന്നുകൾക്കാണ് ക്ഷാമം അനുഭവപ്പെടുന്നത്. ആളുകൾ കൂടുതലായി വാങ്ങിക്കൂട്ടുന്നത് ക്ഷാമത്തിനിടയാക്കുന്നു. പ്രാദേശിക ഫാർമസികളിൽ പനി മരുന്ന് പനഡോളിന്റെ പ്രാദേശിക ബ്രാൻഡ് ടിലെനോൾ കിട്ടാനില്ലെന്ന് സി.എൻ.എൻ ചാനൽ റിപ്പോർട്ട് ചെയ്തു.
ഔദ്യോഗിക കണക്ക് പ്രകാരം കോവിഡ് കുറഞ്ഞുവെങ്കിലും ഫീൽഡ് വിവരങ്ങൾ നൽകുന്ന സൂചന മറ്റൊന്നാണ്. മരണനിരക്കും ഉയർന്നിട്ടുണ്ട്. പരിശോധന കുറച്ചതിനാലാണ് ഔദ്യോഗിക കണക്കിൽ കേസുകൾ കുറയുന്നത്. അതിനിടെ ചൈനയിലെ കോവിഡ് വ്യാപനം മറ്റു രാജ്യങ്ങളിലും സ്വാധീനം ചെലുത്തുന്നുണ്ട്. അമേരിക്ക, കാനഡ, ആസ്ട്രേലിയ ഉൾപ്പെടെ രാജ്യങ്ങളിലും ആളുകൾ മരുന്നും അവശ്യസാധനങ്ങളും വാങ്ങി ശേഖരിക്കുന്നുണ്ട്. വിമാനത്താവളങ്ങളിൽ റാൻഡം പരിശോധന പുനരാരംഭിച്ചു. ഓഹരി വിപണി ഇടിഞ്ഞു. വീണ്ടും കൊറോണ വൈറസ് വീശിയടിക്കാനുള്ള സാധ്യത വിദഗ്ധർ തള്ളുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.