'ഞങ്ങൾ വിജയിക്കുമെന്നുതന്നെയാണ് വിശ്വാസം' -വിജയ പ്രതീക്ഷയിൽ ബൈഡൻ
text_fieldsവാഷിങ്ടൺ: അമേരിക്കൻ തെരഞ്ഞെടുപ്പിൽ ശക്തമായ മുന്നേറ്റം കാഴ്ചവെച്ചതോടെ ആത്മവിശ്വാസം ഉയർത്തി ഡെമോക്രാറ്റിക് സ്ഥാനാർഥി േജാ ബൈഡൻ. 'വോട്ടെണ്ണൽ അർദ്ധരാത്രിയിലേക്കും നീളുന്നു. പ്രസിഡൻറ് സ്ഥാനം നേടാൻ ആവശ്യമായ 270 ഇലക്ടറൽ വോട്ടുകൾ നേടുമെന്ന് വ്യക്തമായി' -ജോ ബൈഡൻ പറഞ്ഞു.
'ഞങ്ങൾ വിജയിച്ച കാര്യം പ്രഖ്യാപിക്കാൻ ഞാൻ ഇവിടെയില്ല. പക്ഷേ വോട്ടെടുപ്പ് പൂർത്തിയാകുേമ്പാൾ അതുപറയാൻ ഞാൻ ഇവിടെയുണ്ടാകും, ഞങ്ങൾ വിജയിക്കുമെന്നുതന്നെ വിശ്വസിക്കുന്നു' -ജോ ബൈഡൻ കൂട്ടിച്ചേർത്തു.
മിഷിഗണിലും വിസ്കോസിനിും ബൈഡൻ വിജയിച്ചിരുന്നു. 2016ലെ തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയിച്ച സംസ്ഥാനങ്ങളാണിത്. നൊവാഡയിലും അരിസോണയിലും ബൈഡൻ ലീഡ് ചെയ്യുകയും ചെയ്യുന്നുണ്ട്.
മിഷിഗണിൽ വിജയം ഉറപ്പിച്ചതോടെ ബൈഡൻ നിർണായകമായ ലീഡ് ഉയർത്തുകയായിരുന്നു. ആറു ഇലക്ടറൽ വോട്ടുകൂടി ലഭിച്ചാൽ 270 എന്ന മാജിക് നമ്പർ നേടാൻ ബൈഡന് കഴിയും. പ്രസിഡൻറ് പദത്തിലേക്ക് എത്താൻ 270 ഇലക്ടറൽ വോട്ടുകളാണ് ആവശ്യം. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് 214 ഇലക്ടറൽ വോട്ടുകളാണ് നേടിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.