അൽ അഖ്‌സയിൽ തീ കൊണ്ട് കളിക്കരുതെന്ന് മുന്നറിയിപ്പ് നൽകി, അവർ ചെവിക്കൊണ്ടില്ല; ഇസ്രായേലിന് വീണ്ടും മുന്നറിയിപ്പുമായി ഹമാസ് തലവൻ
text_fieldsഗസ്സ സിറ്റി: മിന്നലാക്രമണത്തിന് പിന്നാലെ ഇസ്രായേലിനെതിരെ രൂക്ഷ പ്രതികരണവുമായി ഹമാസ് തലവൻ ഇസ്മാഈൽ ഹനിയ്യ. അൽ അഖ്‌സ മസ്ജിദിന്‍റെ കാര്യത്തിൽ തീ കൊണ്ട് കളിക്കരുതെന്ന് ഇസ്രായേലിന് പല തവണ മുന്നറിയിപ്പ് നൽകിയെങ്കിലും അവർ ചെവിക്കൊണ്ടില്ലെന്ന് ഹനിയ്യ പറഞ്ഞു. ഹമാസിന്‍റെ ഉടമസ്ഥതയിലുള്ള അൽ അഖ്സ ടെലിവിഷനാണ് ഹനിയ്യയുടെ പ്രസംഗം സംപ്രേക്ഷണം ചെയ്തത്.
അൽ അഖ്‌സ മസ്ജിദിൽ കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളുടെ നേരിട്ടുള്ള പ്രതികരണമാണ് ഓപറേഷൻ അൽ അഖ്‌സ ഫ്ലഡ്. ഗസ്സയിൽ തുടങ്ങി വെസ്റ്റ് ബാങ്കിലേക്കും ജറുസലേമിലേക്കും ഓപറേഷൻ അൽ അഖ്‌സ ഫ്ലഡ് വ്യാപിപ്പിക്കുമെന്നും ഹനിയ വ്യക്തമാക്കി.
ഇസ്രായേൽ ഭരണകൂടം അൽ അഖ്‌സ ഏറ്റെടുക്കാൻ പദ്ധതിയിടുന്നുവെന്ന വ്യക്തമായ വിവരം ഹമാസിന്റെ പക്കലുണ്ട്. ഇസ്‌ലാമിക പുണ്യഭൂമിയെ അപമാനിക്കുന്നത് ഹമാസ് നോക്കിനിൽക്കില്ലെന്ന് ഹനിയ്യ മുന്നറിയിപ്പ് നൽകി.
ഫലസ്തീൻ മികച്ച വിജയത്തിന്റെ വക്കിലാണ്. സുവ്യക്തമായ കീഴടക്കലിലാണ് ഗസ്സ മുന്നണി. നമ്മുടെ ഫലസ്തീൻ ഭൂമിയെയും അധിനിവേശ ജയിലുകളിൽ കഴിയുന്ന നമ്മുടെ തടവുകാരെയും മോചിപ്പിക്കാനുള്ള ഇൻതിഫാദകളും വിപ്ലവ പോരാട്ടങ്ങളും പൂർത്തിയാകണം -ഹനിയ്യ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.