കോവിഡ് മരണം: ഞങ്ങളല്ല, ചൈനയാണ് നമ്പർ വൺ -ട്രംപ്
text_fieldsവാഷിങ്ടൺ: കോവിഡ് മരണ നിരക്കിൽ അമേരിക്കയല്ല ചൈനയാണ് ഒന്നാമതെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ ശനിയാഴ്ച നടന്ന വാർത്ത സമ്മേളനത്തിലാണ് കണക്കുകൾ ചൂണ്ടിക്കാട്ടി ട്രംപിെൻറ ആരോപണം.
യു.എ സ് കൊറോണ സെൽ ചുമതലയുള്ള ഡോ. ഡെബോറ ബിർക്സ് കോവിഡ് മരണ സ്ഥിതി വിവരക്കണക്കുകൾ അവതരിപ്പിക്കുന്നതിനിടെ പ്ര സിഡൻറ് ഇടപെടുകയായിരുന്നു. ചൈനയുടെ ഔദ്യോഗിക കണക്കുകൾ അസാധ്യമാണെന്നായിരുന്നു ട്രംപിെൻറ അഭിപ്രായം. ഡോ. ഡെബ ോറ അവതരിപ്പിച്ച ചാർട്ടിെൻറ ചുവടെ ഒരു ലക്ഷം പേർക്ക് 0.33 എന്ന ചൈനയുടെ മരണനിരക്ക് ചൂണ്ടിക്കാണിച്ച ട്രംപ്, 'ആരെങ്കിലും ഈ നമ്പർ വിശ്വസിക്കുന്നുണ്ടോ?' എന്നും ചോദിച്ചു. ഇതിെൻറ വിശ്വാസ്യതയില്ലായ്മ സൂചിപ്പിക്കാൻ ഒരു നക്ഷത്രചിഹ്നം അടയാളപ്പെടുത്തിയിരുന്നു. യു.എസിൽ 1,00,000 ആളുകൾക്ക് 11.24 എന്നതാണ് മരണനിരക്ക്. 45.2 നിരക്കുള്ള ബെൽജിയമാണ് മുന്നിൽ.
ട്രംപിെൻറ സംശയത്തെ ഡോ. ഡെബോറയും പിന്തുണച്ചു. 'ചൈനയുടെ കണക്ക് എത്രത്തോളം യാഥാർഥ്യ ബോധമില്ലാത്തതാണെന്ന് നിങ്ങൾക്ക് കാണാൻ കഴിയും’ എന്നാണ് അവർ പറഞ്ഞത്. യു.കെ, ബെൽജിയം, ഫ്രാൻസ്, സ്‌പെയിൻ എന്നിവിടങ്ങളിൽ മികച്ച ആരോഗ്യ സംരക്ഷണ 20 മുതൽ 45 വരെയാണ് മരണനിരക്ക്. വുഹാനിൽ അവസാനം വർധിപ്പിച്ച 50 ശതമാനം മരണം ഉൾപ്പെടെ കൂട്ടിയിട്ടും ചൈന 0.33 ആണ് കാണിക്കുന്നത്. കണക്കുകളിൽ സുതാര്യതയുടെ അഭാവമുള്ളതായും അവർ ആരോപിച്ചു.
മഹാമാരിയെ പ്രതിരോധിക്കുന്നതിൽ കണക്കുകൾക്ക് അതിേൻറതായ പങ്കുണ്ടെന്നും വിവരങ്ങൾ പങ്കിടാതിരിക്കാൻ ഒഴിവുകഴിവില്ലെന്നും ഡോ. ഡെബോറ പറഞ്ഞു. രോഗം തുടങ്ങിയ ആദ്യത്തെ രാജ്യമെന്ന നിലയിൽ, അതിനെക്കുറിച്ച് സംസാരിക്കുക മാത്രമല്ല വിശ്വസനീയമായി പ്രതികരിക്കുന്നതിനും ലോകത്തിെൻറ മറ്റു ഭാഗങ്ങളിലുള്ളവർക്ക് നിർണായക വിവരങ്ങൾ നൽകുന്നതിനുമുള്ള ധാർമ്മിക ബാധ്യത ചൈനക്കുണ്ട് -ഡോക്ടർ കൂട്ടിച്ചേർത്തു.
കൊറോണ വുഹാനിലെ ലാബിൽ നിന്ന് പുറത്തായതാണോ എന്നതു സംബന്ധിച്ച് അമേരിക്ക അന്വേഷണം നടത്തുന്നതായും ട്രംപ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.