വെസ്റ്റ് ബാങ്ക് അക്രമം:എട്ട് ഇസ്രായേലി കുടിയേറ്റക്കാർ അറസ്റ്റിൽ
text_fieldsവെസ്റ്റ് ബാങ്ക്: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഫലസ്തീനികൾക്കെതിരെ വ്യാപക അക്രമം നടത്തിയ എട്ട് ഇസ്രായേലി തീവ്ര വലതുപക്ഷ കുടിയേറ്റക്കാരെ ഇസ്രായേൽ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം കുടിയേറ്റക്കാർ നബ്ലുസിലെ ഹുവാര ഗ്രാമത്തിൽ ഫലസ്തീനികളുടെ 30ലേറെ കാറുകളും വീടുകളുമാണ് തീയിട്ടത്. ഒരാൾ കൊല്ലപ്പെടുകയും 390 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണവും അറസ്റ്റും ഉണ്ടാകുമെന്ന് ഇസ്രായേൽ പൊലീസ് അറിയിച്ചു.
രണ്ട് ഇസ്രായേൽ പൗരന്മാരെ ഫലസ്തീനി യുവാവ് വെടിവെച്ചുകൊന്നതിനെ തുടർന്നാണ് ഇസ്രായേലി കുടിയേറ്റക്കാർ അഴിഞ്ഞാടിയത്. തൊട്ടുമുമ്പത്തെ ദിവസം 11 ഫലസ്തീനികളെ ഇസ്രായേൽ സൈന്യം വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. രണ്ടു മാസത്തിനിടെ 13 കുട്ടികൾ ഉൾപ്പെടെ 67 ഫലസ്തീനികളെയാണ് ഇസ്രായേൽ വെടിവെച്ചുകൊന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.