തിമിംഗലങ്ങളെ 'കുരുക്കി' മൺതിട്ടകൾ: 25 തിമിംഗലങ്ങളെ രക്ഷപ്പെടുത്തി, 90 എണ്ണം ചത്തു
text_fieldsടാൻസാനിയൻ തീരത്ത് കുടുങ്ങിയ തിമിംഗലത്തെ രക്ഷാപ്രവർത്തക കടലിലേക്ക് വിടുന്നു
സിഡ്നി: ആസ്ട്രേലിയയിലെ ടാൻസാനിയൻ തീരത്തേക്ക് എത്തി മണലിൽ കുടുങ്ങിയ 270ൽ അധികം പൈലറ്റ് തിമിംഗിലങ്ങളെ കടലിേലക്ക് തിരിച്ചയക്കാൻ രക്ഷാപ്രവർത്തകർ ശ്രമം തുടങ്ങി.
ചൊവ്വാഴ്ച രാവിലെ 25 തിമിംഗിലങ്ങളെ രക്ഷപ്പെടുത്തി തിരികെ കടലിലേക്ക് വിട്ടു. മഖാരി ഹെഡ്സ് തീരത്ത് മൂന്ന് ഇടങ്ങളിലായാണ് തിമിംഗിലങ്ങൾ കൂട്ടത്തോടെ കുടുങ്ങിയത്. ഇവയിൽ 90 എണ്ണം ചത്തതായി രക്ഷാപ്രവർത്തകർ പറഞ്ഞു.
പ്രത്യേക പരിശീലനം ലഭിച്ച 40 രക്ഷാപ്രവർത്തകരാണ് തിമിംഗിലങ്ങളെ ആഴമുള്ള ഭാഗത്തേക്ക് നീക്കിക്കൊണ്ടിരിക്കുന്നത്. ദിവസങ്ങളെടുത്ത് മാത്രമേ രക്ഷാപ്രവർത്തനം പൂർത്തിയാക്കാനാകൂവെന്ന് മറൈൻ ബയോളജിസ്റ്റുകൾ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് തിമിംഗില കൂട്ടങ്ങൾ തീരത്ത് കുടുങ്ങിയത് കണ്ടെത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.