ഷി ജിൻപിങ്ങിന് എന്തുപറ്റി? ലോകം ചൈനയിലേക്ക് ഉറ്റുനോക്കുന്നു
text_fieldsബെയ്ജിങ്: പ്രസിഡന്റ് ഷി ജിൻപിങ്ങിനെ സൈന്യം അട്ടിമറിച്ച് വീട്ടുതടങ്കലിൽ ആക്കിയെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചതിനു പിന്നാലെ ചൈനക്കു പിറകെയാണ് ലോകത്തിന്റെ കണ്ണുകൾ.
വസ്തുതാപരമായ അവകാശവാദങ്ങളില്ലാത്ത ഊഹാപോഹങ്ങൾ മാത്രമാണെങ്കിലു ഈ റിപ്പോർട്ടുകൾ എന്തുകൊണ്ടാണ് പുറത്തുവന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരടക്കം തലപുകക്കുന്നത്. 2013ലാണ് ഷി ചൈനീസ് പ്രസിഡന്റായി അധികാരമേറ്റത്. മരണം വരെ അധികാരത്തിൽ തുടരണമെന്ന് ആഗ്രഹിച്ച ഷി അതിനായുള്ള കരുക്കൾ നീക്കിത്തുടങ്ങി. 2018ൽ ഷി തന്നെ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
അന്നുവരെ ഒരു പ്രസിഡന്റും രണ്ടിൽ കൂടുതൽ തവണ പ്രസിഡൻറ് സ്ഥാനത്തിരുന്നിട്ടില്ല. അത് കമ്മ്യൂണിസ്റ്റ് പാർട്ടിയും ചൈനീസ് ഭരണഘടനയും അനുവദിക്കുന്നില്ല. പിന്നീട് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകൻ മാവോ സെ തൂങ്ങിന് സമാനമായ പദവി ഭരണഘടനയിൽ ഷി എഴുതിച്ചേർത്തു.
അടുത്ത മാസമാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 20ാം സമ്മേളനം. മൂന്നാംവട്ടവും അധികാരമുറപ്പിക്കാനുള്ള ഷിയുടെ പാലം കൂടിയാണീ യോഗം. 2023ലാണ് ഷി സ്ഥാനമൊഴിയേണ്ടത്. മുൻഗാമികളെ പോലെ പകരക്കാരനെ നിർദേശിക്കുന്നതിനു പകരം സ്വന്തം പേര് തന്നെയാകും ഷി സമ്മേളനത്തിൽ ഉയർത്തുക. ഇത് അംഗീകരിക്കുന്നതോട് കൂടി ചൈനയിൽ അനിശ്ചിതകാലം അധികാരം തുടരാൻ ഷിക്ക് കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.