കമലാ ഹാരിസും തെങ്ങും തമ്മിലെന്ത്‍?
text_fieldsന്യൂയോർക്ക്: അമേരിക്കൻ വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയും ജോ ബൈഡൻ നിർദേശിച്ച പ്രസിഡന്റ് സ്ഥനാർഥിയുമായ കമലാ ഹാരിസും തെങ്ങും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ. ഉണ്ടെന്നാണ് അമേരിക്കൻ മാധ്യമങ്ങളും രാഷ്ടീയക്കാരും പറയുന്നത്.
തെങ്ങിന്റെയും അമേരിക്കൻ പതാകയുടെയും ഇമോജികൾ ഉപയോഗിച്ചാണ് കമലാ ഹാരിസിന്റെ സ്ഥാനാർഥി നിർദേശത്തെ കൊളറാഡോ ഗവർണർ ജാരെഡ് പോളിസ് കഴിഞ്ഞദിവസം വരവേറ്റത്. ഞങ്ങൾ എല്ലാവരും ഇന്ന് തെങ്ങിൽ നിന്ന് വീണുവെന്നും ജിം നിറയെ ഡെമോക്രാറ്റുകൾ ആണെന്നും കാലിഫോർണിയയിൽ നിന്നുള്ള പാർട്ടി ചെയർ ആൻഡേഴ്സൺ ക്ലേട്ടൺ എക്‌സിൽ എഴുതി. ഹവായിയിൽ നിന്നുള്ള സെനറ്റർ ബ്രെയാൻ ഷാറ്റ്സ് ‘മാഡം വൈസ് പ്രസിഡന്റ് ഞങ്ങൾ സഹായിക്കാൻ തയാറാണെന്ന’ കുറിപ്പോടെ തെങ്ങിൽ കയറുന്ന ചിത്രം എക്സിൽ പങ്കു വെച്ചു.
ഞായറാഴ്ച ജോ ബൈഡൻ പിൻമാറിയതിനെ തുടർന്ന് ബൈഡൻ തന്നെയാണ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിത്വം നിർദേശിച്ചത്. തന്റെ ഇന്ത്യയിലെ വേരുകളെകുറിച്ച് പ്രസംഗങ്ങളിൽ ഉടനീളം കമല ഹാരിസ് പരാമർശിക്കാറുണ്ട്. കഴിഞ്ഞ മേയിൽ കമലാ ഹാരിസ് നടത്തിയ പരാമർശങ്ങളിൽ നിന്നാണ് തെങ്ങിന്റെ മീമുകളും അഭിപ്രായങ്ങളും ഉരുത്തിരിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.