ഇറാനുമായി ചേർന്ന് അഫ്ഗാനിൽ ചുവടുറപ്പിക്കാൻ ചൈന
text_fieldsബെയ്ജിങ്: ഇറാനുമായി കൈകോർത്ത് അഫ്ഗാനിസ്താനിൽ സ്വാധീനമുറപ്പിക്കാൻ ചൈന. ശനിയാഴ്ച ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയുമായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ടെലിഫോണിൽ സംസാരിച്ചിരുന്നു. താലിബാൻ സർക്കാർ രൂപവത്കരിക്കുന്നത് കാത്തിരിക്കുകയാണെന്ന് സംസാരത്തിനിടെ വാങ് അറിയിച്ചു.
അഫ്ഗാൻ മണ്ണിലെ തീവ്രവാദപ്രസ്ഥാനങ്ങളെ വേരോടെ പിഴുതുമാറ്റാൻ താലിബാന് കഴിയുമെന്നും മറ്റു രാജ്യങ്ങളുമായി ഊഷ്മള ബന്ധം കാത്തുസൂക്ഷിക്കാൻ കഴിയുമെന്നും പ്രതീക്ഷ അദ്ദേഹം പങ്കുവെച്ചു. അഫ്ഗാനിൽ നിലവിലെ ദാരുണാവസ്ഥയുടെ മൂലകാരണം യു.എസിെൻറ നിരുത്തരവാദിത്തമാണെന്ന് അബ്ദുല്ലാഹി കുറ്റപ്പെടുത്തി. താലിബാൻ ഭരണം പിടിച്ച അഫ്ഗാനിൽ റഷ്യക്കു പാകിസ്താനുമൊപ്പം എംബസി നിലനിർത്തിയ രാജ്യമാണ് ചൈന. അതേസമയം, താലിബാൻ സർക്കാറിന് തിരക്കിട്ട് അംഗീകാരം നൽകാനില്ലെന്നാണ് യു.എസും ബ്രിട്ടനും അറിയിച്ചത്.
പഞ്ചശീർ താഴ്വരയിൽ താലിബാനും പ്രതിരോധ സേനയും തമ്മിൽ തുടരുന്ന പോരാട്ടത്തെയും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ബെയ്ജിങ്. യു.എസ് ഉപരോധത്തിൽ തളർന്ന ഇറാൻ ചൈനയുമായി അടുത്തകാലങ്ങളിൽ ഊഷ്മളബന്ധമാണ് പുലർത്തുന്നത്. അടുത്തിടെയായി ചൈന ഇറാനിലെ നിക്ഷേപങ്ങളും വർധിപ്പിച്ചിരുന്നു. അയൽരാജ്യങ്ങളെന്ന നിലയിൽ അഫ്ഗാെൻറ സമാധാനപരമായ നവീകരണത്തിന് മുഖ്യപങ്കുവഹിക്കുന്നതിനായി ആശയവിനിമയം ശക്തിപ്പെടുത്തേണ്ടത് ഇറാെൻറയും ചൈനയുടെയും ആവശ്യമാണ്.
അഫ്ഗാനിൽ തെരഞ്ഞെടുപ്പ് നടത്തണം –ഇറാൻ
തെഹ്റാൻ: താലിബാൻ ഭരണം പിടിച്ച അഫ്ഗാനിസ്താനിൽ സമാധാനം പുനഃസ്ഥാപിക്കാൻ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഇറാൻ പ്രസിഡൻറ് ഇബ്രാഹീം റഈസി. വോട്ടെടുപ്പിലൂെട എത്രയും വേഗം അഫ്ഗാൻ ജനത അവരുടെ സർക്കാറിനെ തെരഞ്ഞെടുക്കട്ടെ. അവിടെ ജനഹിതമനുസരിച്ചുള്ള സർക്കാർ വരട്ടെ. അങ്ങനെയുള്ള സർക്കാറിന് എല്ലാ പിന്തുണയും നൽകുമെന്നും റഈസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.