Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
israel palestine conflict
cancel
camera_alt

ഗസ്സ ആക്രമണത്തിൽ കൊല്ലപ്പെട്ട കുരുന്നുമായി മാതാവ്

ഗ​സ്സ​യി​ലെ കു​ട്ടി​ക​ൾ സം​ഘ​ർ​ഷ​വും ദു​ര​ന്ത​വു​മ​ല്ലാ​തെ മ​റ്റൊ​ന്നും അ​റി​ഞ്ഞി​ട്ടി​ല്ല. ഇ​സ്രാ​യേ​ൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഏ​രി​യ​ൽ ഷാ​രോ​ൺ ഇ​സ്രാ​യേ​ലി​ലെ എ​ല്ലാ കു​ടി​യേ​റ്റ​ക്കാ​രെ​യും സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രെ​യും ഗ​സ്സ മു​ന​മ്പി​ൽ​നി​ന്ന് ‘മാ​റ്റി​യി​ട്ട്’ 18 വ​ർ​ഷ​മാ​യി. അ​തോ​ടെ, അ​വി​ടെ അ​ധി​നി​വേ​ശ​മി​ല്ലാ​താ​യെ​ന്നാ​യി​രു​ന്നു ആ ​രാ​ജ്യ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക വി​വ​ര​ണം.

എ​ന്നാ​ൽ, ര​ണ്ടു വ​ർ​ഷം ക​ഴി​ഞ്ഞ് ഹ​മാ​സ് അ​ധി​കാ​ര​മേ​റ്റ​തി​നെ തു​ട​ർ​ന്ന് ഇ​സ്രാ​യേ​ൽ സ​ർ​ക്കാ​ർ ഗ​സ്സ മു​ന​മ്പി​ലാ​കെ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി. അ​ങ്ങ​നെ നോ​ക്കു​മ്പോ​ൾ, ഇ​ന്ന് ഏ​താ​ണ്ട് 18 വ​യ​സ്സു​ള്ള എ​ല്ലാ ഗ​സ്സ​ക്കാ​രും അ​വ​രു​ടെ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ക​ഷ്ട​പ്പാ​ടി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​യ​ത് എ​ന്നു​പ​റ​യാം.

‘റെ​ഡ് ക്രോ​സി’​ന്റെ അ​ഭി​പ്രാ​യ​ത്തി​ൽ, ഇ​സ്രാ​യേ​ലി​​ന് ഇ​പ്പോ​ഴും ‘അ​ധി​നി​വേ​ശ’​ത്തി​നു​ള്ള നി​യ​മ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്. നാ​ലാം ജ​നീ​വ ക​ൺ​വെ​ൻ​ഷ​ൻ 55ാം അ​നു​ച്ഛേ​ദം വി​ശ​ദീ​ക​രി​ക്കു​ന്ന​തു​പോ​ലെ, ഗ​സ്സ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണ​വും മ​രു​ന്നു​ക​ളും മ​റ്റ് അ​ടി​സ്ഥാ​ന വ​സ്തു​ക്ക​ളും ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കേ​ണ്ട​ത് അ​ധി​നി​വേ​ശ​ശ​ക്തി​യെ​ന്ന നി​ല​യി​ൽ ഇ​സ്രാ​യേ​ലി​ന്റെ ബാ​ധ്യ​ത​യാ​ണ്.

എ​ന്നാ​ൽ, ഈ​യ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ഇ​സ്രാ​യേ​ൽ ഉ​പ​രോ​ധം ക​ർ​ശ​ന​മാ​ക്കി​യ​തി​നാ​ൽ ഗ​സ്സ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് അ​തി​ജീ​വ​ന​ത്തി​നു​ള്ള അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ​പോ​ലും നി​ഷേ​ധി​ക്ക​പ്പെ​ടു​ന്നു. ഗ​സ്സ​യി​ലെ കു​ട്ടി​ക​ൾ വെ​റും റൊ​ട്ടി​യും മ​ലി​ന​മാ​യ വെ​ള്ള​വും ക​ഴി​ച്ചാ​ണ് ജീ​വി​ക്കു​ന്ന​ത്.

ഹ​മാ​സ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ​യു​ള്ള ഇ​സ്രാ​യേ​ൽ ഉ​പ​രോ​ധം ഗ​സ്സ​യി​ലെ കു​ട്ടി​ക​ളി​ൽ ചെ​ലു​ത്തു​ന്ന സ്വാ​ധീ​ന​ത്തെ​ക്കു​റി​ച്ച് ലോ​കം ത​ത്സ​മ​യം പ​ഠി​ക്കു​ക​യാ​ണ്. വെ​ള്ള​ത്തി​ന്റെ​യും ഭ​ക്ഷ​ണ​ത്തി​ന്റെ​യും അ​ഭാ​വം മു​തി​ർ​ന്ന​വ​രെ​പ്പോ​ലെ​യ​ല്ല കു​ട്ടി​ക​ളെ ബാ​ധി​ക്കു​ക.

അ​സു​ഖം വ​രു​ക​യോ പ​രി​ക്കേ​ൽ​ക്കു​ക​യോ ചെ​യ്യു​ന്ന കു​ട്ടി​ക​ൾ ചി​കി​ത്സ​ക്ക് ആ​ശ്ര​യി​ക്കു​ന്ന​ത് പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു സൗ​ക​ര്യ​വു​മി​ല്ലാ​ത്ത ആ​രോ​ഗ്യ​സം​വി​ധാ​ന​ത്തെ​യാ​ണ്. ഉ​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ ക​ടു​ത്ത മ​രു​ന്നു​ക്ഷാ​മ​മാ​ണ്. ചി​കി​ത്സ​ക്കെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലാ​ക​ട്ടെ വ​ൻ വ​ർ​ധ​ന​യും.

നി​ല​വി​ലെ ഉ​പ​രോ​ധ​ത്തി​നു​മു​മ്പ് ഗ​സ്സ​യി​ലെ കു​ട്ടി​ക​ളു​ടെ ജീ​വി​തം ആ​രോ​ഗ്യ​സ​മ്പ​ന്ന​മാ​യി​രു​ന്നു​വെ​ന്ന് ക​രു​തു​ന്ന​ത് തെ​റ്റാ​ണ്. ജ​ന​സാ​ന്ദ്ര​ത​യേ​റി​യ ഗ​സ്സ മു​ന​മ്പി​ൽ, ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം കാ​ര​ണം കു​ട്ടി​ക​ളു​ടെ ചി​കി​ത്സാ ആ​വ​ശ്യ​ങ്ങ​ളി​ൽ വ​ർ​ധ​ന​യു​ണ്ടാ​വു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത്.

നേ​രി​ട്ടു​ള്ള സൈ​നി​ക ആ​ക്ര​മ​ണ​ങ്ങ​ൾ പ​തി​വാ​കു​ന്ന​ത് യു​വാ​ക്ക​ളു​ടെ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യ​ത്തെ ബാ​ധി​ക്കു​ന്നു. ഇ​പ്പോ​ൾ ഗ​സ്സ​യി​ലു​ള്ള യു​വാ​ക്ക​ൾ അ​വ​രു​ടെ ഹ്ര​സ്വ​മാ​യ ജീ​വി​ത​കാ​ല​ത്ത് നി​ല​വി​ലേ​ത് ഉ​ൾ​പ്പെ​ടെ ആ​റു യു​ദ്ധ​ങ്ങ​ളെ​ങ്കി​ലും (2008-09, 2012, 2014, 2021, 2022, 2023) അ​നു​ഭ​വി​ച്ചി​ട്ടു​ണ്ടാ​കും.2007ൽ ​ഇ​സ്രാ​യേ​ൽ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യ​തു മു​ത​ൽ ഗ​സ്സ​യി​ൽ കൊ​ല്ല​പ്പെ​ട്ട ഫ​ല​സ്തീ​ൻ കു​ട്ടി​ക​ളു​ടെ എ​ണ്ണം 1189 വ​രു​മെ​ന്നാ​ണ് ‘ഡി​ഫ​ൻ​സ് ഫോ​ർ ചി​ൽ​ഡ്ര​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ- ഫ​ല​സ്തീ​ൻ’ (ഡി.​സി.​ഐ.​പി) ക​ണ​ക്ക്.

ഈ ​യു​ദ്ധ​ങ്ങ​ൾ കു​ട്ടി​ക​ളു​ടെ ജീ​വി​ത​ത്തി​നും ക്ഷേ​മ​ത്തി​നും ദീ​ർ​ഘ​കാ​ല ഭീ​ഷ​ണി​ക​ളാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. ഓ​രോ യു​ദ്ധ​ത്തി​നും​ശേ​ഷം പ്ര​ധാ​ന വാ​ണി​ജ്യ​പാ​ത വ​ഴി ഗ​സ്സ​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ഇ​സ്രാ​യേ​ൽ ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്കു​ക​യാ​ണ്. മ​തി​യാ​യ സാ​മ​ഗ്രി​ക​ളി​ല്ലാ​തെ ആ​ക്ര​മ​ണ​മു​ണ്ടാ​ക്കു​ന്ന അ​വ​ശി​ഷ്ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും നീ​ക്കം ചെ​യ്യാ​നും വീ​ടു​ക​ൾ, സ്കൂ​ളു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ, പൊ​തു ഇ​ട​ങ്ങ​ൾ എ​ന്നി​വ പു​ന​ർ​നി​ർ​മി​ക്കാ​നും സാ​ധ്യ​മ​ല്ല.

2008-09 യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്ന് യു.​എ​ൻ പ​രി​സ്ഥി​തി വി​ഭാ​ഗം ന​ട​ത്തി​യ പ​ഠ​നം ആ​ക്ര​മ​ണ​ങ്ങ​ൾ മൂ​ല​മു​ണ്ടാ​കു​ന്ന അ​വ​ശി​ഷ്ട​ങ്ങ​ളു​ണ്ടാ​ക്കു​ന്ന ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ എ​ടു​ത്തു​കാ​ണി​ക്കു​ന്ന​താ​ണ്. മ​ലി​ന​മാ​യ വെ​ള്ള​വും മ​ണ്ണും, തു​ള​ച്ചു​ക​യ​റാ​ൻ നി​ൽ​ക്കു​ന്ന ലോ​ഹ​ക്ക​മ്പി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ഗു​രു​ത​ര അ​പ​ക​ട​സാ​ധ്യ​ത​യാ​ണു​ണ്ടാ​ക്കു​ന്ന​ത്.

ഉ​പ​രോ​ധം ഗ​സ്സ​യി​ലെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​നം അ​സാ​ധ്യ​മാ​ക്കി. ശു​ദ്ധ​ജ​ലം ല​ഭ്യ​മാ​ക്കാ​നും മാ​ലി​ന്യ​നി​ർ​മാ​ർ​ജ​നം ന​ട​ത്താ​നും ജ​ന​ങ്ങ​ളു​ടെ മ​റ്റ് അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നും വ​ൻ​തോ​തി​ൽ നി​ക്ഷേ​പം ആ​വ​ശ്യ​മാ​ണ്.

കു​ട്ടി​ക​ൾ​ക്കാ​യി വ​ള​രെ കു​റ​ച്ച് സു​ര​ക്ഷി​ത​മാ​യ പൊ​തു ക​ളി​സ്ഥ​ല​ങ്ങ​ളാ​ണു​ള്ള​ത്. പ​ല​രും ആ​ശ്വാ​സ​ത്തി​നാ​യി എ​ത്തു​ന്ന സ്ഥ​ല​മാ​ണ് ബീ​ച്ച്. 2018ലെ ​ഒ​രു പ​ഠ​നം അ​നു​സ​രി​ച്ച്, ഗ​സ്സ​യി​ലെ ശി​ശു​മ​ര​ണ നി​ര​ക്കി​ന്റെ പ്രാ​ഥ​മി​ക കാ​ര​ണം ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ളാ​ണ്. ഗ​സ്സ​യി​ൽ ല​ഭ്യ​മ​ല്ലാ​ത്ത സ​ങ്കീ​ർ​ണ​മാ​യ വൈ​ദ്യ​സ​ഹാ​യം ആ​വ​ശ്യ​മു​ള്ള കു​ട്ടി​ക​ളു​ണ്ട്.

കു​ട്ടി​ക​ൾ​ക്ക് മ​തി​യാ​യ വൈ​ദ്യ​സ​ഹാ​യം ല​ഭ്യ​മാ​ക്കേ​ണ്ട​ത് ഇ​സ്രാ​യേ​ലി​ന്റെ നി​യ​മ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. എ​ന്നാ​ൽ, ചി​കി​ത്സ​ക്കു​ള്ള മെ​ഡി​ക്ക​ൽ പെ​ർ​മി​റ്റി​നാ​യു​ള്ള അ​പേ​ക്ഷ​ക​ൾ ഇ​സ്രാ​യേ​ൽ നി​ര​സി​ക്കു​ന്ന​ത് പ​തി​വാ​ണ്.

‘ഗ്രേ​റ്റ് മാ​ർ​ച്ച് ഓ​ഫ് റി​ട്ടേ​ൺ’ സ​മ​യ​ത്ത് 2018ലും 2019​ലും ആ​യി​ര​ക്ക​ണ​ക്കി​ന് കു​ട്ടി​ക​ളും യു​വാ​ക്ക​ളും പ്ര​ക​ട​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​പ്പോ​ൾ ഇ​സ്രാ​യേ​ൽ സൈ​ന്യം രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ചു. 46 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 8800ഓ​ളം കു​ട്ടി​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. കൈ​കാ​ലു​ക​ൾ ന​ഷ്‌​ട​പ്പെ​ട്ട​തു​ൾ​പ്പെ​ടെ​യു​ള്ള പ​രി​ക്കു​ക​ൾ ഏ​റ്റു​വാ​ങ്ങി​യ പ​ല കു​ട്ടി​ക​ൾ​ക്കും ചി​കി​ത്സ​ക്കാ​യി ഗ​സ്സ വി​ടാ​ൻ അ​നു​മ​തി ല​ഭി​ച്ചി​ല്ല.

ഫ​ല​സ്തീ​ൻ ഡോ​ക്ട​ർ​മാ​ർ, ന​ഴ്‌​സു​മാ​ർ, മെ​ഡി​ക്ക​ൽ രം​ഗ​ത്തു​ള്ള​വ​ർ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ, സി​വി​ൽ സൊ​സൈ​റ്റി സം​ഘ​ട​ന​ക​ൾ എ​ന്നി​വ​ർ ഉ​പ​രോ​ധ​ത്തി​നി​ട​യി​ലും ഗ​സ്സ​യി​ലെ കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നും ക്ഷേ​മ​ത്തി​നും​വേ​ണ്ടി 16 വ​ർ​ഷം ത​ങ്ങ​ളാ​ൽ ക​ഴി​യു​ന്ന​തെ​ല്ലാം ചെ​യ്തു.

ക​ഴി​ഞ്ഞ ആ​ഴ്‌​ച​യി​ൽ ഇ​സ്രാ​യേ​ൽ സൈ​ന്യ​ത്തി​ൽ​നി​ന്ന് ഒ​ന്നി​ല​ധി​കം ഒ​ഴി​പ്പി​ക്ക​ൽ ഉ​ത്ത​ര​വു​ക​ൾ ഉ​ണ്ടാ​യി​ട്ടും, ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ രാ​പ്പ​ക​ലി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് തു​ട​രു​ന്നു.

യു.​എ​ൻ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ൾ​ത​ന്നെ ഇ​പ്പോ​ഴ​ത്തെ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തെ വം​ശീ​യ ഉ​ന്മൂ​ല​ന​മെ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്. ഇ​ത് ഉ​പ​രോ​ധ​ത്തി​ലൂ​ടെ കു​ഞ്ഞു​ദേ​ഹ​ങ്ങ​ളെ​യും അ​വ​രു​ടെ പ്ര​തീ​ക്ഷ​ക​ളെ​യും ത​രി​പ്പ​ണ​മാ​ക്കു​ന്ന​തി​ന്റെ വി​പു​ലീ​ക​ര​ണ​മാ​ണെ​ന്ന് മ​ന​സ്സി​ലാ​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaIsrael Palestine ConflictWorld News
News Summary - What the Gaza conflict is doing to children
Next Story