Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കാബൂളിൽ വിദേശ സൈനികർ മാത്രമായിരുന്നോ അവർക്ക്​ ലക്ഷ്യം​; ഭീകരതയുടെ പുതിയ പേരായി ഐ.എസ്​ ഖുറാസാൻ
cancel
Homechevron_rightNewschevron_rightWorldchevron_rightകാബൂളിൽ വിദേശ സൈനികർ...

കാബൂളിൽ വിദേശ സൈനികർ മാത്രമായിരുന്നോ അവർക്ക്​ ലക്ഷ്യം​; ഭീകരതയുടെ പുതിയ പേരായി ഐ.എസ്​ ഖുറാസാൻ

text_fields
bookmark_border

കാബൂൾ: 70കളുടെ അവസാനം വിയറ്റ്​നാമിൽ നടന്ന കൂട്ട ഒഴിപ്പിക്കലിന്​ സമാനമായി അഫ്​ഗാനിൽനിന്ന്​ അതിവേഗം മടക്കം പൂർത്തിയാക്കുന്ന ​അമേരിക്കൻ സൈന്യത്തെ കൂടുതൽ ഭീതിയിലാഴ്ത്തി വ്യാഴാഴ്ച നടന്ന ഭീകരാക്രമണത്തിനു പിന്നിൽ ആരായിരുന്നു? നാട്ടിലേക്ക്​ സന്തോഷപൂർവം മടങ്ങാനൊരുങ്ങിയ 13 സൈനികരെയാണ്​ സംഭവത്തിൽ യു.എസിന്​ നഷ്​ടമായത്​. നിരവധി അഫ്​ഗാനികളുൾപെടെ 170 ലേറെ പേർ കുരുതിക്കിരായി. ലോകമെങ്ങും നോവും അമർഷവും പടരുന്നതി​നിടെ ച​ാവേർ സ്​ഫോടനത്തി​നു പിന്നി​െല ഭീകര സംഘടനയെ കുറിച്ചാണ്​ ചർച്ചകളത്രയും. ഐ.എസ്​ ഖുറാസാൻ ​(ഐ.എസ്​.കെ.പി) എന്ന സംഘത്തിലേക്കാണ്​​ യു.എസ്​ വിരൽ ചൂണ്ടുന്നത്​. അവരുടെ കേന്ദ്രത്തിൽ വ്യോമാക്രമണവും നടന്നു.

നേരത്തെ ഇറാഖ്​, സിറിയ എന്നിവ ആസ്​ഥാനമായി ഇസ്​ലാമിക ഭരണകൂടം സ്​ഥാപിക്കാനെന്ന പേരിൽ ലോകത്ത്​ ഭീതി വിതച്ച ഐസിസിന്‍റെ ഭാഗം തന്നെയാണ്​ ഐ.എസ്​.കെ.പിയും. അഫ്​ഗാനിസ്​താനും ഇറാനും പാകിസ്​താനും തുർ​ക്​മെനിസ്​താനുമടങ്ങുന്ന ചര​ിത്രപരമായ ഖുറാസാൻ പ്രവിശ്യയുടെ പേരാണ്​ ഇവർ ഐ.എസ്​ എന്ന ആദ്യ ഭാഗത്തിനൊപ്പം ചേർക്കുന്നത്​. പാക്​ താലിബാനിൽനിന്നും ഐസിസിൽനിന്നും വേർപെട്ട്​ 2015 ജനുവരിയിൽ ഉണ്ടാക്കിയതാണ്​ സംഘടന. പാകിസ്താനുമായി അതിർത്തി പങ്കിടുന്ന കിഴക്കൻ അഫ്​ഗാനിലെ നാൻഗർഹാർ ആണ്​ ആസ്​ഥാനം. പാകിസ്​താൻ തഹ്​രീകെ താലിബാൻ അംഗങ്ങളാണ്​ ഇതിന്‍റെ ഭാഗമായത്​. അഫ്​ഗാനിസ്​താന്‍റെ വടക്കു കിഴക്കൻ മേഖലകളിൽ ശക്​തമായ വേരോട്ടമുണ്ട്​. താലിബാന്‍റെ ബദ്ധ​ൈവരികളായ ഇവർ അൽഖാഇദയുടെ ഘടകമാണെന്ന സവിശേഷതയുമുണ്ട്​.

പിറവിയെടുത്ത അന്നു മുതൽ മേഖലയിലെ പാശ്​ചാത്യ സാന്നിധ്യത്തിനെതിരെയാണ്​​ ഐ.എസ്​. ഖുറാസാൻ. അഫ്​ഗാനിൽ മാത്രമല്ല, പാകിസ്​താനിലും നിരവധി ആക്രമണം നടത്തിയവർ. മസ്​ജിദുകൾ, പൊതു ഇടങ്ങൾ, ആശുപത്രികൾ വരെ ബോംബിട്ട്​ ഭീകരത തന്നെ ലക്ഷ്യമെന്ന്​ ഇവർ തെളിയിച്ചിട്ടുണ്ട്​. 2020ൽ കാബൂളിലെ ആശുപത്രിയിൽ നടന്ന ബോംബിങ്ങിൽ 24 പേരാണ്​ മരിച്ചത്​. ഏറെയും സ്​ത്രീകളും കുരുന്നുകളും. നവംബറിൽ കാബൂൾ യൂനിവേഴ്​സിറ്റിയിൽ സമാന ബോംബിങ്ങിൽ അധ്യാപകരും വിദ്യാർഥികളുമായി 22 പേർ മരിച്ചു. താലിബാനും യു.എസും തമ്മിലെ ഏത്​ സഹകരണവും തങ്ങൾ എതിർക്കുമെന്നാണ്​ പ്രഖ്യാപിത നിലപാട്​​.

2020 ഏപ്രിലിൽ കിഴക്കൻ അഫ്​ഗാനിൽ ഐ.എസ്​.കെ.പി താവളത്തിൽ യു.എസ്​ നടത്തിയ ആക്രമണമാണ്​ പ്രത്യാക്രമണങ്ങളിൽ ഏറ്റവും വലുത്​. 20,000 പൗണ്ട്​ ഭാരമുള്ള ബോംബാണ്​ അന്ന്​ യു.എസ്​ അവിടെ വർഷിച്ചത്​. അടുത്തിടെ ബഗ്രാം താവളം ഏറ്റെടുത്ത താലിബാൻ ഇവിടുത്തെ തടവറയിലുണ്ടായിരുന്ന നൂറുകണക്കിന്​ ഐ.എസ്​ ഖുറാസാൻ ഭീകരരെ വിട്ടയച്ചിരുന്നു.

താലിബാൻ വരുന്നതിനെയും ഭീഷണിയായി കാണുന്ന ഇവർ ആക്രമണം ഇനിയും തുടരുമെന്നു തന്നെയാണ്​ സൂചന. അമേരിക്കക്കും അവരുടെ കൂട്ടാളികൾക്കും കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന്​ അവർ ആവർത്തിക്കുന്നു.

എന്നാൽ, ലോകത്തെ ഏറ്റവും ഭീകരരായ സംഘടനകളി​െലാന്നായി ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ എക്കണോമിക്​സ്​ ആന്‍റ്​ പീസിൻെ ആഗോള ഭീകര സൂചികയിൽ 2019ൽ ഇടംപിടിച്ച സംഘടന ഇനിയുള്ള നാളുകളിൽ എത്രത്തോളം വാഴുമെന്നാണ്​ അഫ്​ഗാനിസ്​താൻ ഉറ്റുനോക്കുന്നത്​. പഴയ അൽഖാഇദയുടെ പിന്തുണയില്ലാത്ത, താലിബാൻ ശത്രുക്കളായ സംഘടനക്ക്​ കൂടുതൽ വേരു പടർത്താൻ സാധ്യത കുറവാണെന്ന്​ വിദഗ്​ധർ സൂചിപ്പിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TalibanAfghanistanISIS-K
News Summary - What we know about Islamic State in Khorasan Province (ISIS-K)
Next Story