കന്യാസ്ത്രീകൾക്കെന്താ ഫുട്ബോൾ കളിച്ചാൽ
text_fieldsNuns
റോം: ഇറ്റലിയിലെ റോമിൽ നാല് കന്യാത്രീകൾ ഫുട്ബോൾ കളിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമായി. ഒരു മിനി ടർഫിൽ രണ്ട് കന്യാത്രീകൾ ചേർന്ന ഓരോ ടീമുകളായി മത്സരിക്കുന്നതാണ് വിഡിയോ. വലതുവശത്തുള്ള ടീം ഒരു ഗോൾ നേടുകയും പന്ത് ഇടതുവശത്തുള്ള ടീമിന് കൈമാറുകയും ചെയ്യുന്ന രംഗം വിഡിയോയിൽ കാണാം.
കളിക്കിടെ ഒരു കന്യാസ്ത്രീയുടെ ഷൂസ് കാലിൽ നിന്നും തെറിച്ചു പോകുന്നതായും അത് വകവെക്കാതെ അവർ കളിയിൽ മുഴുകുന്നതും വിഡിയോയിൽ കാണാം. ടർഫിന് തൊട്ടടുത്തുള്ള ഉയരമുള്ള കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്നാണ് 14 സെക്കന്‍റ് ദൈർഘ്യമുള്ള വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
ദശലക്ഷത്തിലധികം പേരാണ് ഇതിനോടകം വിഡിയോ കണ്ടുക്കഴിഞ്ഞത്. സഭ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളിൽ ഒതുങ്ങിക്കൂടുന്നവരാണ് കന്യാസ്ത്രീകൾ എന്ന പഴംപുരാണത്തിന് വിപരീതമായ കാഴ്ച ആയതിനാൽ "കന്യാസ്ത്രീകൾ ഫുട്ബോൾ കളിച്ചാൽ എന്താ കുഴപ്പം?" എന്ന ശീർഷകം നൽകിയാണ് പലരും വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.