ഷി ജിൻപിങ് എവിടെ? ബെയ്ജിങ്ങിൽ റദ്ദാക്കിയത് 6000 വിമാനങ്ങൾ, ട്രെയിൻ സർവീസും നിർത്തി; അട്ടിമറി വാർത്തക്ക് പ്രതികരിക്കാതെ ചൈന
text_fieldsബെയ്ജിങ്: ബെയ്ജിങ് വിമാനത്താവളത്തിൽ നിന്ന് ആറായിരത്തിലേറെ സർവീസുകൾ മുന്നറിയിപ്പില്ലാതെ നിർത്തിയതായി റിപ്പോർട്ട്. ബെയ്ജിങ്ങിലേക്ക് വരുന്നതും അവിടെ നിന്ന് പോകുന്നതുമായ വിമാനസർവീസുകൾ ഉൾപ്പെടെയാണ് നിർത്തിയത്. ഒപ്പം ബെയ്ജിങ്ങിലെ ട്രെയിൻ സർവീസ് നിർത്തിയതായും പറയുന്നതുണ്ട്.
സെപ്റ്റംബര്‍21ന് മാത്രം ചൈനയില്‍ 9583 വിമാനങ്ങള്‍ റദ്ദാക്കിയെന്നാണ് ന്യൂയോർക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ദി എപക് ടൈംസ്' എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ഇതിന്റെ കാരണം വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ വിമാനസര്‍വീസിന്റെ 60 ശതമാനത്തോളം റദ്ദാക്കിയെന്നും ഹൈസ്പീഡ് റെയില്‍ സര്‍വീസ് നിര്‍ത്തിവെച്ചെന്നും ട്വിറ്ററിലടക്കം അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍, പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളോ വാര്‍ത്താ ഏജന്‍സികളോ ചൈനീസ് മാധ്യമങ്ങളോ ഇക്കാര്യങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ചൈനയിലെ ഫ്‌ളൈറ്റ് മാസ്റ്റര്‍ എന്ന വെബ്‌സൈറ്റിനെ ഉദ്ധരിച്ചാണ് വിമാനസര്‍വീസുകള്‍ റദ്ദാക്കിയെന്ന റിപ്പോര്‍ട്ട് എപക് ടൈംസ് പ്രസിദ്ധീകരിച്ചത്.ബെയ്ജിങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് മാത്രം 622 വിമാനങ്ങള്‍ റദ്ദാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഷാങ്ഹായി വിമാനത്താവളത്തില്‍നിന്ന് 652 വിമാനങ്ങളും ഷെന്‍സന്‍ ബാഹോ വിമാനത്താവളത്തില്‍നിന്ന് 542 വിമാനങ്ങളും റദ്ദാക്കിയതായി റിപ്പോര്‍ട്ടിലുണ്ട്.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് വീട്ടുതടങ്കലിലാണെന്നും സൈന്യം അട്ടിമറി നടത്തിയെന്നുമുള്ള അഭ്യൂഹങ്ങൾക്ക് പിന്നാലെയാണിത്. എന്നാൽ ഇതെ കുറിച്ചൊന്നും ചൈന പ്രതികരിച്ചിട്ടില്ല. ഉസ്ബെകിസ്താനിലെ ഹാങ്ഹായ് സഹകരണ ഉച്ചകോടിയുടെ ഔദ്യോഗിക സമാപനത്തിന് കാത്തുനിൽക്കാതെ ഷി ജിൻപിങ് മടങ്ങിയിരുന്നു.
ജനറൽ ലി ക്വിയോമിങ് ആയിരിക്കും അടുത്ത പ്രസിഡന്റ് എന്നു വരെ സമൂഹ മാധ്യമങ്ങൾ വിധിയെഴുതി. അഴിമതിക്കേസിൽ രണ്ട് മുൻ മന്ത്രിമാർ ശിക്ഷിക്കപ്പെട്ടതോടെയാണ് ഇത്തരം പ്രചാരണങ്ങൾക്ക് ചൂടുപിടിച്ചത്. അതിനു പിന്നാലെ ചൈനീസ് പ്രസിഡന്റിനെതിരെ രാഷ്ട്രീയ നീക്കം നടത്തി എന്നാരോപിച്ച് രാജ്യത്തെ ഉന്നത സുരക്ഷ ഉദ്യോഗസ്ഥനു വധശിക്ഷ വിധിക്കുകയും ചെയ്തു. കഴിഞ്ഞാഴ്ച അഴിമതിക്കേസിൽ അഞ്ച് മുൻ പൊലീസ് മേധാവികളെ ജയിലിലടച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.