Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവൈറ്റ്​ഹൗസ്​...

വൈറ്റ്​ഹൗസ്​ ഡെപ്യൂട്ടി പ്രസ്​ സെക്രട്ടറി രാജിവെച്ചു

text_fields
bookmark_border
വൈറ്റ്​ഹൗസ്​ ഡെപ്യൂട്ടി പ്രസ്​ സെക്രട്ടറി രാജിവെച്ചു
cancel

വാഷിങ്​ടൺ: മാധ്യമപ്രവർത്തക​െയ ഭീഷണിപ്പെടുത്തിയതിന്​ സസ്​പെൻഷനിലായ വൈറ്റ്​ഹൗസ്​ ഡെപ്യൂട്ടി പ്രസ്​ സെക്രട്ടറി ടി.ജെ. ഡക്​ലോ രാജിവെച്ചു. രാജി സ്വീകരിച്ചതായി വൈറ്റ്​​ഹൗസ്​ പ്രസ്​ സെക്രട്ടറി ​െജൻ സാകി അറിയിച്ചു.

ആരെയും വിലകുറച്ചുകാണാതെ മറ്റുള്ള​വരോട്​ നന്നായി പെരുമാറുക എന്ന നിയമം​ പാലിക്കാൻ വൈറ്റ്​ഹൗസ്​ ജീവനക്കാർ ബാധ്യസ്ഥരാണെന്നും അവർ പറഞ്ഞു. തനിക്ക്​ വലിയൊരു പാഠമാണിതെന്നും കൂടുതൽ നന്നായി പെരുമാറുമെന്നും ഡക്​ലോ ട്വിറ്ററിലൂടെ പ്രതികരിച്ചു. ​

ഒരു മാധ്യമപ്രവർത്തകയുമായുള്ള ഡക്​ലോയുടെ പ്രണയബന്ധത്തെക്കുറിച്ച്​ വാർത്ത ചെയ്യാനെത്തിയ പൊളിറ്റി​േകായുടെ വനിതാ റിപ്പോർട്ടറെ അദ്ദേഹം ഭീഷണിപ്പെടുത്തിയെന്നായിരുന്നു ആരോപണം. വാർത്ത പ്രസിദ്ധീകരിച്ചാൽ അവരെ തകർത്തുകളയുമെന്നും ഡക്​ലോ പറഞ്ഞതായി സി.എൻ.എൻ റിപ്പോർട്ട്​ ചെയ്യുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:white houseDonald Trump
News Summary - White House deputy press secretary resigns after threatening reporter over story about him
Next Story