ഡോജിന്റെ തലവൻ ഇലോൺ മസ്കാണോ?; ഉത്തരംനൽകി വൈറ്റ്ഹൗസ്
text_fieldsവാഷിങ്ടൺ: ആഴ്ചകളോളം മറുപടി നൽകാതിരുന്ന ചോദ്യത്തിന് ഒടുവിൽ ഉത്തരം കൊടുത്ത് വൈറ്റ് ഹൗസ്. ഡോണൾഡ് ട്രംപ് പുതുതായി രുപീകരിച്ച് ഡോജിന്റെ തലവൻ ആരാണെന്ന ചോദ്യത്തിനാണ് വൈറ്റ് ഹൗസ മറുപടി നൽകിയത്. ഇലോൺ മസ്കല്ല ഡോജിന്റെ തലവനെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിരിക്കുന്നത്.
മുൻ ഹെൽത്ത്കെയർ ടെക്നോളജി കൺസൾട്ടന്റ് ആമി ഗ്ലെൻസണാണ് ഡോജിന്റെ ഇടക്കാല ചെയർമാൻ. യു.എസ് ഡിജിറ്റൽ സർവീസിൽ ഗ്ലെൻസൺ മുമ്പ് ജോലി ചെയ്തിട്ടുണ്ട്. ആദ്യ ട്രംപ് ഭരണത്തിലാണ് അവർ പ്രവർത്തിച്ചിരുന്നത്. അതേസമയം, ഡോജിന്റ ഇടക്കാല മേധാവി മാത്രമായിരിക്കും ഗ്ലെൻസണെന്നാണ് അറിയിപ്പ്. കുറച്ച് കാലത്തിന് ശേഷം അവരെ പദവിയിൽ നിന്നും മാറ്റുമോയെന്ന് വ്യക്തമല്ല.വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വില്ലീസിനാവും ഡോജ് റിപ്പോർട്ടുകൾ നൽകുക.
പാഴ്ചെലവുകളും ഉദ്യോഗസ്ഥ ദുഷ്പഭുത്വവും ഇല്ലാതാക്കുക ലക്ഷ്യമിട്ടാണ് ഡോജ് സ്ഥാപിക്കുന്നതെന്നാണ് ട്രംപ് പറയുന്നത്. എന്നാല്‍ ഡോജ് എങ്ങനെ പ്രവര്‍ത്തിക്കുമെന്നത് ഇപ്പോഴും പൂര്‍ണമായി വ്യക്തമായിട്ടില്ല. മസ്കും, വിവേക് രാമസ്വാമിയും ഒരുമിച്ച്, ഗവണ്‍മെന്‍റ് ബ്യൂറോക്രസിയെ തകര്‍ക്കുകയും അധിക നിയന്ത്രണങ്ങള്‍ വെട്ടിക്കുറയ്ക്കുകയും പാഴ് ചെലവുകള്‍ ഇല്ലാതാക്കുകയും ഫെഡറല്‍ ഏജന്‍സികളെ പുനഃക്രമീകരിക്കുകയും ചെയ്ത് പുതിയ ഭരണകൂടത്തിന് വഴിയൊരുക്കുമെന്ന് ട്രംപ് വ്യക്തമാക്കുന്നു.
വലിയ തോതിലുള്ള ഘടനാപരമായ പരിഷ്കരണങ്ങള്‍ നടത്തുന്നതിനും മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു സംരംഭക സമീപനം സൃഷ്ടിക്കുന്നതിനും ഉള്ള ഏജന്‍സിയായിരിക്കും ഡോജ് എന്നാണ് ട്രംപ് പുതിയ വകുപ്പിനെ കുറിച്ച് നല്‍കുന്ന വിശദീകരണം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.