വർണവെറി അമേരിക്ക നേരിടുന്ന വലിയ ഭീകരത –ബൈഡൻ
text_fieldsവാഷിങ്ടൺ: ആഭ്യന്തരതലത്തിൽ അമേരിക്ക നേരിടുന്ന വലിയ ഭീകരതയാണ് വെള്ള മേൽക്കോയ്മ വംശീയതയെന്ന് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ.
പ്രസിഡൻറു പദമേറിയശേഷം അമേരിക്കൻ കോൺഗ്രസിെൻറ ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെ ആദ്യമായി അഭിസംബോധന ചെയ്യവെയാണ് ബൈഡൻ 'വെള്ള ഭീകരത'ക്കെതിരെ ജാഗ്രത പുലർത്തണമെന്ന് രാജ്യത്തോട് ആഹ്വാനം ചെയ്തത്.
''ആഗോള ഭീകരവാദ ശൃംഖല രാജ്യാതിർത്തികൾ മറികടന്നിരിക്കുന്നു. ഇപ്പോൾ വിദേശഭീകരതയെക്കാൾ വെള്ള വംശീയ ഭീകരതയെയാണ് രാജ്യം പ്രത്യേകം കരുതേണ്ടത്. കാപിറ്റൽ അതിക്രമസമയത്തും നാമത് കണ്ടു. രാജ്യം നേരിടുന്ന ഏറ്റവും മാരകമായ ഭീകരപ്രവർത്തനമായി വർണവെറിയെ നമ്മുടെ സുരക്ഷാ ഏജൻസികൾ കണ്ടെത്തിയത് അവഗണിക്കാനാവില്ല'' -ബൈഡൻ പറഞ്ഞു.
ഭരണത്തിൽ നൂറുദിനം പൂർത്തിയാക്കിയ ദിവസം കോൺഗ്രസിനെ അഭിസംബോധന ചെയ്ത ൈബഡൻ, നൂറുദിവസംകൊണ്ട് പൂർത്തിയാക്കുമെന്ന് വാഗ്ദാനം ചെയ്ത മുഴുവൻ കാര്യങ്ങളും താൻ നിർവഹിച്ചതായി അവകാശപ്പെട്ടു.
ഇന്ത്യൻ വംശജയായ കമല ഹാരിസിനും സ്പീക്കർ നാൻസി പെലോസിക്കും മധ്യത്തിൽനിന്ന് സംസാരിച്ച ബൈഡെൻറ പ്രസംഗത്തെ െഡമോക്രാറ്റിക് അംഗങ്ങൾ കൈയടികളോടെ സ്വീകരിച്ചു. കുടിയേറ്റം, സമ്പദ്രംഗം, വിദേശനയം തുടങ്ങിയവയിൽ തെൻറ മുൻഗാമിയായ ഡോണൾഡ് ട്രംപിൽനിന്ന് വ്യത്യസ്ത പാത സ്വീകരിക്കുന്ന ബൈഡെൻറ നയങ്ങൾ വ്യക്തമാക്കുന്നതായിരുന്നു പ്രസംഗം.
20 വർഷത്തെ അമേരിക്കൻ ശൗര്യവും ത്യാഗവും ചെലവഴിച്ച അഫ്ഗാനിസ്താനിൽനിന്ന് നാം സേനയെ പിൻവലിക്കുകയാണ്. എങ്കിലും രാജ്യത്തിനു നേരെ എവിടെനിന്നും ഉയരുന്ന ഭീഷണികൾ ചെറുക്കാൻ നാം പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും ബൈഡൻ പറഞ്ഞു.
അമേരിക്കൻ സമ്പദ്രംഗം ഈ വർഷം ആറു ശതമാനത്തിനു മേൽ വളരുമെന്ന അന്താരാഷ്ട്ര നാണയനിധിയുടെ റിപ്പോർട്ട് എടുത്തു പറഞ്ഞ പ്രസിഡൻറ്, തൊഴിൽ നഷ്ടമായ അനേകർക്ക് തൊഴിൽ നൽകുമെന്ന തെൻറ വാഗ്ദാനം പാലിക്കാൻ കഴിഞ്ഞുവെന്ന് അവകാശപ്പെട്ടു.
അമേരിക്കൻ സർക്കാർ ഓരോ അമേരിക്കക്കാരേൻറതുമാണ്. രാജ്യത്ത് 'ഡീപ് സ്റ്റേറ്റ്' സജീവമാണെന്നത് ഒരു ഗൂഢാലോചന സിദ്ധാന്തം മാത്രമാണ്. അമേരിക്കയുടെ കുടിയേറ്റ നിയമങ്ങളിൽ സമഗ്രമായ അഴിച്ചുപണിക്ക് പദ്ധതിയുണ്ടെന്ന് പ്രഖ്യാപിച്ച പ്രസിഡൻറ്, രാജ്യചരിത്രത്തിൽ കുടിയേറ്റക്കാരുടെ സംഭാവന എന്നും മഹത്തരമാണെന്നും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.