ദരിദ്രരാജ്യങ്ങളിൽ കോവിഡ് പരിശോധന വേഗത്തിലാക്കൽ; സഹായവുമായി ഡബ്ല്യു.എച്ച്.ഒ
text_fieldsജനീവ: ദരിദ്രവും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളിൽ കോവിഡ് പരിശോധന വ്യാപകമാക്കുന്നതിന് സഹായവുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). ഡബ്ല്യു.എച്ച്.ഒ വിവിധ പങ്കാളികളുമായി ചേർന്ന് 12 ദശലക്ഷം ആൻറിജൻ ടെസ്റ്റ് കിറ്റുകളാണ് വിതരണം ചെയ്യുക.
ഒരു ടെസ്റ്റിങ് കിറ്റിന് അഞ്ച് ഡോളറാണ് ചെലവ്. പ്രാഥമിക ഘട്ടത്തിൽ 600 ദശലക്ഷം ഡോളർ ചെലവാക്കിയാണ് ടെസ്റ്റിങ് കിറ്റുകൾ നൽകുന്നത്. അതേസമയം, പൂർണമായും സൗജന്യമായിരിക്കുമോയെന്ന് വ്യക്തമല്ല.
വികസിത രാജ്യങ്ങളുടേതിന് തുല്യമായ രീതിയിൽ വികസ്വര രാജ്യങ്ങളിൽ ടെസ്റ്റുകൾ നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. ഒക്ടോബർ ആദ്യത്തോടെ പദ്ധതിക്ക് തുടക്കമാകും. ആൻറിജൻ പരിശോധനക്ക് പി.സി.ആർ ടെസ്റ്റുകളുടെയത്ര കൃത്യതയില്ല.
ചെലവുകുറഞ്ഞതും വേഗത്തിൽ ഫലം ലഭിക്കുന്നതും കുറഞ്ഞ ഉപകരണങ്ങൾ ആവശ്യമായതുമായ ആൻറിജൻ ടെസ്റ്റ് ലഭ്യമാക്കുന്നത് കോവിഡിനെതിരായ േപാരാട്ടത്തിൽ നല്ല വാർത്തയാണെന്ന് ഡബ്ല്യൂ.എച്ച്.ഒ ഡയറക്ടർ ജനറൽ ടെഡ്റോസ് അദാനോം പറഞ്ഞു. ഇതിലൂടെ ടെസ്റ്റ് വ്യാപകമാക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ആദ്യം ആഫ്രിക്കയിലെ 20 രാജ്യങ്ങളിലാണ് ടെസ്റ്റ് നടത്തുക.
സമ്പന്ന രാഷ്ട്രങ്ങൾ ലക്ഷത്തിൽ 292 പേരിൽ ടെസ്റ്റ് നടത്തുേമ്പാൾ ദരിദ്രരാജ്യങ്ങളിൽ ഇത് 14 മാത്രമാണ്. 12 ദശലക്ഷം ടെസ്റ്റുകൾ നടക്കുന്നതോടെ ഇൗ അന്തരം കുറക്കുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.