Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഒരു കോവിഡ്​...

ഒരു കോവിഡ്​ വാക്​സിനും ഫലപ്രാപ്​തി തെളിയിച്ചിട്ടില്ലെന്ന്​ ലോകാരോഗ്യ സംഘടന

text_fields
bookmark_border
Tedros-Adhanom-Ghebreyesus.jpg
cancel

ജനീവ: വിവിധ രാജ്യങ്ങളിലായി പരീക്ഷണം നടന്നുകൊണ്ടിരിക്കുന്ന കോവിഡ്​ വാക്​സിനുകൾ ഫലം ചെയ്യുമോ എന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ലെന്ന്​ ലോകാരോഗ്യ സംഘടന. ഒരു കൊവിഡ് വാക്സിനും ഇതുവരെ ലോകാരോഗ്യ സംഘടന നിഷ്‍കര്‍ഷിക്കുന്ന ഫലപ്രാപ്‍തി തെളിയിച്ചിട്ടില്ലെന്നും ഡബ്ല്യു.എച്ച്​.ഒ മേധാവി ടെഡ്രോസ്​ അദാനോം ഗെബ്രിയേസസ്​ വെളിപ്പെടുത്തി​.

കണ്ടെത്തിയ വാക്​സിനുകൾ കൂടുതൽ പേരിൽ പരീക്ഷണം നടത്തുന്നത്​ വഴി ഏറ്റവും ഫലപ്രദമായ വാക്​സിനിലേക്ക്​ എത്തിച്ചേരാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'കോവിഡ്​ പ്രതിരോധത്തിനായി 200ലധികം വാക്​സിനുകളാണ്​ പരീക്ഷണം നടന്നുവരുന്നത്​. വാക്​സിനുകളുടെ ചരിത്രം പരിശോധിച്ചാൽ, ചിലത്​ വിജയിച്ചതായും ചിലത്​ പരാജയപ്പെട്ടതായും കാണാൻ സാധിക്കും. കോവിഡി​െൻറ വാക്​സിനുകളുടെ കാര്യത്തിലും സമാന സാഹചര്യമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അടുത്ത ഒരു മഹാമാരിക്ക് മുമ്പ് ലോകരാജ്യങ്ങൾ സുസജ്ജമാകണം എന്നും ഗെബ്രിയേസസ് മുന്നറിയിപ്പ്​ നൽകുന്നു. 'രാജ്യങ്ങൾ ആരോഗ്യ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തണം. കോവിഡ്​ അവസാനത്തെ പകർച്ചവ്യാധിയല്ല. പകർച്ചവ്യാധികളും രോഗങ്ങളും ജീവിതത്തി​െൻറ ഭാഗമാണെന്ന്​ ചരിത്രം പഠിപ്പിക്കുന്നുണ്ട്​. എന്നാൽ, അടുത്ത പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടു​േമ്പാൾ നാം അത്​ നേരിടാൻ സജ്ജമായിരിക്കണം. -ഗെബ്രിയേസസ് കൂട്ടിച്ചേർത്തു.

ഭാവിയില്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ കോവിഡ് വാക്‌സിനുകള്‍ തുല്യമായി വിതരണം ചെയ്യുന്നതിന്​ കോവാക്‌സ് എന്ന പേരിൽ ലോകാരോഗ്യ സംഘടന ഒരു സംവിധാനം ഒരുക്കിയിട്ടുണ്ട്​. വിവിധ സര്‍ക്കാരുകള്‍ക്ക് വ്യാപകമായി വാക്‌സിന്‍ ലഭ്യത ഉറപ്പാക്കാന്‍ ഇതിലൂടെ കഴിഞ്ഞേക്കും. കോവിഡ് നിയന്ത്രണവിധേയമാക്കാനും തകര്‍ന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥ തിരിച്ചുപിടിക്കാനും ഇതു വഴി ആവുമെന്നാണ് പ്രതീക്ഷിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WHOcovid vaccineTedros Adhanom Ghebreyesus
News Summary - WHO chief says no guarantee if any coronavirus vaccine in development will work
Next Story