2024ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ആരൊക്കെ മത്സരിക്കും?
text_fieldsവാഷിങ്ടൺ: യു.എസ് ഇടക്കാല തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഡെമോക്രാറ്റുകൾക്കാണ് മേൽക്കെ. എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെ 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനായുള്ള ഒരുക്കത്തിലാണ് റിപ്പബ്ലിക്കൻ,ഡെമോക്രാറ്റിക് പാർട്ടികൾ. ആരൊക്കെയാകും മത്സരരംഗത്തുണ്ടാകുക എന്ന് നോക്കാം.
ജോ ബൈഡൻ
ഒരംഗത്തിനു കൂടി ബാല്യമുണ്ടെന്നാണ് പ്രസിഡന്റ് ജോ ബൈഡൻ പറയുന്നത്. കുടുംബവുമായി ചേർന്ന് ആലോചിച്ച് അടുത്ത വർഷത്തോടെ സ്ഥാനാർഥിത്വ കാര്യത്തിൽ തീരുമാനമെടുക്കാം എന്നാണ് ബൈഡന്റെ നിലപാട്. അതേസമയം, 79 കാരനായ ബൈഡന്റെ പ്രായമാണ് മത്സരിക്കുന്നതിലെ പ്രധാന തടസ്സം.
ഡോണൾഡ് ട്രംപ്
മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മത്സരിക്കുമെന്ന കാര്യം അനൗദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ ആണ് ട്രംപിനെ തോൽപിച്ചത്.
കമല ഹാരിസ്
എന്തെങ്കിലും കാരണവശാൽ ജോ ബൈഡൻ സ്ഥാനാർഥിയാകുന്നില്ലെങ്കിൽ കമല ഹാരിസ് ആയിരിക്കും ഡെമോക്രാറ്റിക് സ്ഥാനാർഥിയാവുക. വിജയിച്ചാൽ യു.എസിന് ആദ്യ വനിത പ്രസിഡന്റിനെ ലഭിക്കും. മാത്രമല്ല, യു.എസിന്റെ പരമോന്നത പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജയുമാകും അവർ. നിലവിൽ വൈസ് പ്രസിഡന്റാണ് 58 കാരിയായ കമല.
റോൺ ഡിസന്റിസ്
റിപ്പബ്ലിക്കൻ സെനറ്ററായ റോൺ ഡിസന്റിസും മത്സരരംഗത്തുണ്ടാകും. കുടിയേറ്റം, എൽ.ജി.ബി.ടി.ക്യുകളുടെ അവകാശം, കോവിഡ് കാലത്തെ നിയന്ത്രണം എന്നിവയിൽ ഇദ്ദേഹം സ്വീകരിച്ച നിലപാടുകൾ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ഗാവിൻ ന്യൂസം
കാലിഫോർണിയ ഗവർണർ കാവിൻ ന്യൂസം ഡെമോക്രാറ്റിക് സ്ഥാനാർഥിയാകാൻ സാധ്യതയുണ്ട്. ബൈഡൻ മത്സരിക്കുന്നില്ലെങ്കിൽ രംഗത്തിറങ്ങാനാണ് തീരുമാനം.
ഇവരെ കൂടാതെ മുൻ വൈസ് പ്രസിഡന്റ് മൈക് പെൻസ്, യു.എസ് കോൺഗ്രസ് അംഗം ലിസ് ചെനെ, ടെക്സാസ് ഗവർണർ ഗ്രെഗ് ആബട്ട്, ട്രാൻസ്പോർട്ടേഷൻ സെക്രട്ടറി പീറ്റ് ബട്ടിഗീങ്, മിഷിഗൺ ഗവർണർ ഗ്രെച്ചൻ വൈറ്റ്മർ എന്നിവരും മത്സരരംഗത്തുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.