ബൈഡൻ മന്ത്രിസഭയിൽ ആരൊക്കെ? പ്രഖ്യാപനം അടുത്ത ആഴ്ച
text_fieldsവാഷിങ്ടൺ: പ്രസിഡൻറ് ഡോണൾഡ് ട്രംപ് അധികാരം കൈമാറുമോ എന്ന ആശങ്ക ഒരു വശത്ത് നിലനിൽക്കുേമ്പാഴും മന്ത്രിസഭ രൂപവത്കരിക്കാനുള്ള നടപടികൾ ആരംഭിച്ച് നിയുക്ത പ്രസിഡൻറ് ജോ ബൈഡൻ. സ്റ്റേറ്റ് സെക്രട്ടറിയുടേതുൾപ്പെടെ മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാവുമെന്ന് അടുത്ത ആഴ്ച ബൈഡൻ വെളിപ്പെടുത്തുമെന്ന് ദി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ട്രഷറി വകുപ്പിെൻറ ചുമതല ആർക്കാണെന്ന് തീരുമാനിച്ചു കഴിഞ്ഞതായി വ്യാഴാഴ്ച ബൈഡൻ മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കിയിരുന്നു.
നന്ദി പ്രകടന ചടങ്ങിന് മുമ്പ് സ്റ്റേറ്റ് സെക്രട്ടറി നോമിനിയെ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. രണ്ട് പേരാണ് ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്ന പേരുകൾ. മുൻ ദേശീയ ഡെപ്യൂട്ടി സുരക്ഷ ഉപദേഷ്ടാവും മുൻ ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറിയുമായ ആൻറണി ബ്ലിങ്കനും ഡെലവെയറിൽ നിന്നുള്ള ക്രിസ് കൂൺസുമാണ് സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവർ. ഇരുവരും ബൈഡനുമായി അടുത്ത ബന്ധം ഉള്ളവരാണ്. എങ്കിലും ബ്ലിങ്കനാണ് ഇതിൽ മുൻതൂക്കം. അതേസമയം, മുൻ അംബാസഡറും ദേശീയ സുരക്ഷ ഉപദേഷ്ടാവുമായ സൂസൺ റൈസിനും സാധ്യത കൽപിക്കുന്നുണ്ട്.
അതേസമയം, കാബിനറ്റ് പ്രഖ്യാപനങ്ങൾ ഘട്ടം ഘട്ടമായിട്ടായിരിക്കും ബൈഡൻ പുറത്തുവിടുകയെന്നാണ് വിവരം. സമ്പദ്വ്യവസ്ഥ, ദേശീയ സുരക്ഷ അല്ലെങ്കിൽ പൊതുജനാരോഗ്യം പോലുള്ള ഒരു പ്രത്യേക മേഖലകളിലേക്കുള്ള പ്രതിനിധികളെ ഒരുമിച്ച് പ്രഖ്യാപിക്കും.
15 അംഗ ടീമിനെ ഒരുമിച്ച് ചേർക്കുന്നതിലൂടെ പുരോഗമനവാദികളെയും യാഥാസ്ഥിതിക വിഭാഗത്തേയും ഒരുപോലെ തൃപ്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് ബൈഡെൻറ ഭാഗത്തു നിന്നുണ്ടാവുക.
ഇന്ത്യൻ വംശജ മാല അഡിഗ പ്രഥമ യു.എസ് വനിതയുടെ പോളിസി ഡയറക്ടർ
വാഷിങ്ടണ്‍: ഇന്ത്യന്‍-അമേരിക്കന്‍ വംശജ മാല അഡിഗയെ നിയുക്ത അമേരിക്കന്‍ പ്രഥമ വനിത ജില് ബൈഡെൻറ പോളിസി ഡയറക്ടറായി ജോ ബൈഡന് നിയമിച്ചു. ജോ ബൈഡെൻറ മുതിർന്ന ഉപദേഷ്ടാവും ബൈഡൻ-കമല ഹാരിസ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഉപദേഷ്ടാവുമായും മാല അഡിക പ്രവർത്തിച്ചിട്ടുണ്ട്. ബൈഡൻ ഫൗണ്ടേഷെൻറ ഉന്നത വിദ്യാഭ്യാസ- സൈനിക കുടുംബ സമിതിയുടെ ഡയറക്ടർ കൂടിയായിരുന്നു മാല അഡിഗ.
ഇല്ലിനോയിസ് സ്വദേശിയായ മാല അഡിഗ ഗ്രിന്നൽ കോളജ്, യൂനിവേഴ്സിറ്റി ഓഫ് മിനസോട സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത്, യൂനിവേഴ്സിറ്റി ഓഫ് ഷികാഗോ ലോ സ്കൂൾ എന്നിവിടങ്ങളിൽനിന്നാണ് ബിരുദം നേടിയത്. മാല ഉള്‍പ്പെടെ വൈറ്റ് ഹൗസിലെ നാലുമുതിര്‍ന്ന പുതിയ ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവാണ് ബൈഡന് വെള്ളിയാഴ്ച പുറത്തിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.