ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിന് കാരണം ഇന്ത്യൻ നിർമിത കഫ് സിറപ്പെന്ന് ഡബ്ല്യു.എച്ച്.ഒ
text_fieldsന്യൂയോർക്: ഇന്ത്യക്കെതിരെ ഗുരുതര ആരോപണവുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിന് കാരണം ഇന്ത്യൻ നിർമിത കഫ് സിറപ്പാകാമെന്ന് ഡബ്ല്യു.എച്ച്.ഒ. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹരിയാനയിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് നിർമിച്ച നാല് കഫ് സിറപ്പുകളാണ് ഗുരുതര ആരോപണം നേരിടുന്നത്.
ഈ കമ്പനി നിർമിച്ച പ്രൊമേത്തസിൻ ഓറൽ െസാലൂഷൻ, കോഫെക്സ്മാലിൻ ബേബി കഫ് സിറപ്, മേക്കോഫ് ബേബി കഫ് സിറപ്, മാഗ്രിപ് എൻകോൾഡ് സിറപ് എന്നിവയാണ് സെപ്റ്റംബറിൽ റിപ്പോർട്ട് ചെയ്യപ്പെട്ട നാല് ഇനം ഉൽപന്നങ്ങളെന്ന് ഡബ്ല്യു.എച്ച്.ഒ മെഡിക്കൽ പ്രോഡക്ട് അലർട്ട് പറയുന്നു. ഇവയിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്ന വിഷപദാർഥങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ശിശുരോഗ ശമനത്തിന് വലിയതോതിൽ ഉപയോഗിക്കുന്ന മരുന്നാണിവ.
നിലവാരമില്ലാത്തതും അണുബാധയുള്ളതുമായ കഫ് സിറപ് കുട്ടികളുടെ വൃക്കകളെ ബാധിച്ചെന്നാണ് കണ്ടെത്തൽ. അപകടകരമായ ഡയറ്റ്തലിൻ ഗ്ലൈകോൾ, എഥിലിൻ ഗ്ലൈകോൾ എന്നിവ കഫ് സിറപ്പിൽ കണ്ടെത്തിയതായും ഡബ്ല്യു.എച്ച്.ഒ ആരോപിച്ചു. സംഭവത്തെതുടർന്ന് അടിയന്തര അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.