Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവാക്​സിന്​ ലോകാരോഗ്യ...

കോവാക്​സിന്​ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം വൈകും; കാരണം ഇതാണ്​

text_fields
bookmark_border
covaxin
cancel

ന്യൂഡൽഹി: ഭാരത്​ ബയോടെക്​ ഉൽപാദിപ്പിച്ച കോവാക്​സിന്‍റെ രണ്ടുഡോസ്​ എടുത്ത ഇന്ത്യക്കാർക്ക്​ വിദേശയാത്രക്ക്​ ഇനിയും കാത്തിര​ിക്കേണ്ടി വരുമെന്ന്​ റിപ്പോർട്ട്​. കോവാക്​സിന്​ ഉടൻ അനുമതി ലഭിക്കുമെന്ന്​ കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ കോവാക്​സിന്​ അടിയന്തര അനുമതി നൽകുന്നത്​ ലോകാരോഗ്യ സംഘടന ഇനിയും വൈകിപ്പിക്കുന്നതായാണ്​ സൂചന.

വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കില്‍ നിന്ന് ലോകാരോഗ്യ സംഘടന കൂടുതല്‍ വിവരങ്ങള്‍ തേടിയിരിക്കുകയാണ്​. ലോകാരോഗ്യ സംഘടനയുടെ പ്രതിരോധ കുത്തുവെപ്പുകളുമായി ബന്ധപ്പെട്ട വിദഗ്​ധസമിതിയുടെ യോഗം ഒക്​ടോബർ അഞ്ചിന്​ നടക്കും. ഇതിന്​ ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.

ഫൈസർ-ബയോൺടെക്​, ജോൺസൺ & ജോൺസൺ, മൊഡേണ, സിനോഫാം, ഓക്​സ്​ഫെഡ്​-ആസ്​ട്ര സെനിക്ക തുടങ്ങിയ വാക്​സിനുകൾക്കാണ്​ ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗത്തിന്​ അനുമതി നൽകിയത്​. ലോകാരോഗ്യ സംഘടനക്ക്​ വേണ്ട എല്ലാ ഡേറ്റയും നല്‍കിയെന്നായിരുന്നു ഭാരത് ബയോടെക്ക് നേരത്തെ പറഞ്ഞിരുന്നത്.

ഇതിനിടയിലാണ് സാങ്കേതിക വിഷയങ്ങളിൽ ലോകാരോഗ്യ സംഘടന കൂടുതൽ വിവരങ്ങള്‍ തേടിയത്​. ക്ലിനിക്കൽ ട്രയലിന്‍റെ ഡേറ്റ ഭാരത്​ ബയോടെക്​ മുഴുവനായി സമർപ്പിച്ചില്ലെന്നാണ്​ റിപ്പോർട്ട്​. മൂന്നാം ഘട്ട പരീക്ഷണ​ത്തിന്‍റെ ഡേറ്റയാണ്​ സമർപ്പിക്കാത്തത്​. അന്താരാഷ്ട്ര അതിർത്തികൾ വീണ്ടും തുറക്കുന്ന വേളയിൽ ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിന്‍റെ അഭാവം കോവാക്​സിൻ എടുത്തവരെ 'അൺ വാക്​സിനേറ്റഡ്​' ഗണത്തിൽ പെടുത്തുന്നു. ഇതാണ്​ വിദേശയാത്ര ബുദ്ധിമുട്ടിലാക്കുന്നത്​.

കോവാക്​സിന്​ അനുമതിയുള്ള രാജ്യങ്ങൾ

ഇന്ത്യയുടെ ആദ്യ തദ്ദേശീയ കോവിഡ്​ വാക്​സിനായ കോവാക്​സിന്​ 2021 ജനുവരിയിലാണ്​ അടിയന്തര ഉപയോഗത്തിന്​ കേ​ന്ദ്ര സർക്കാർ അനുമതി നൽകിയത്​. വാക്​സിൻ യജ്ഞത്തിന്‍റെ ഭാഗമായി ജനുവരി മുതൽ കോവിഷീൽഡിനൊപ്പം കോവാക്​സിനും രാജ്യത്ത്​ നൽകി വരുന്നുണ്ട്​.

ഇന്ത്യയെ കൂടാതെ നിലവിൽ എട്ട്​ രാജ്യങ്ങൾ കോവാക്​സിന്​ അനുമതി നൽകിയത്​​​. ഇറാൻ, ഗയാന, മൗറീഷ്യസ്​, മെക്​സിക്കോ, നേപ്പാൾ, പാരഗ്വായ്​, ഫിലി​ൈപൻസ്​, സിംബാബ്​വെ എന്നീ രാജ്യങ്ങളാണ് ​കോവാക്​സിൻ അംഗീകരിച്ച മറ്റ്​ രാജ്യങ്ങൾ.

യൂറോപ്യൻ മെഡിസിൻസ്​ ഏജൻസി, ​യു.കെയിലെ മെഡിസിൻസ്​ ആൻഡ്​ ഹെൽത്ത്​കെയർ പ്രൊഡക്​ട്​സ്​ റെഗുലേറ്ററി ഏജൻസി എന്നിവയെ കൂടാതെ കാനഡയിലെയും ആസ്​ട്രേലിയയിലെയും അധികൃതർ കോവാക്​സിന്​ അനുമതി നൽകാത്തത്​ നിരവധി വിദ്യാർഥികളെയും മറ്റും കുഴപ്പത്തിലാക്കിയിട്ടുണ്ട്​.

ബിസിനസ്​ ആവശ്യങ്ങൾക്കും വിദ്യാഭ്യാസത്തിനും ഈ രാജ്യങ്ങളിലേക്ക്​ പുറപ്പെടുന്നവർ ക്വാറന്‍റീൻ വ്യവസ്​ഥകൾ പാലിക്കുകയും കോവിഡ്​ പരിശോധനക്ക്​ വിധേയമാകുകയും വേണം. ഇവിടങ്ങളിലെല്ലാം അംഗീകാരം ലഭിക്കാൻ ലോകാരോഗ്യ സംഘടനയുടെ അനുമതി അനിവാര്യമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WHOCovaxincovid vaccine
News Summary - WHO's Covaxin Clearance Delayed due to this reason
Next Story