ജമ്മു -കശ്മീരിനെയും ലഡാക്കിനെയും 'ഒഴിവാക്കി' ഡബ്ല്യു.എച്ച്.ഒയുടെ ഇന്ത്യൻ ഭൂപടം
text_fieldsലണ്ടൻ: കോവിഡിെൻറ കാര്യത്തിൽ തൊട്ടതെല്ലാം വിവാദത്തിലാക്കിയ ലോകാരോഗ്യ സംഘടന ഒടുവിൽ ഇന്ത്യൻ ഭൂപടത്തിലും വിവാദത്തീ പടർത്തുന്നു. ജമ്മു -കശ്മീരിനെയും ലഡാക്കിനെയും ഒഴിവാക്കിയുള്ള ഇന്ത്യൻ ഭൂപടം തയാറാക്കിയാണ് ലോകാരോഗ്യ സംഘടന പ്രകോപനത്തിന് തുനിയുന്നത്. നീല നിറത്തിൽ ഇന്ത്യയെ ചിത്രീകരിച്ച ഭൂപടത്തിൽ ജമ്മു- കശ്മീരിനെയും ലഡാക്കിനെയും ചാരനിറത്തിൽ അടയാളപ്പെടുത്തി ഇന്ത്യയിൽനിന്ന് 'വേർപെടുത്തി'. കൂടാതെ, തർക്ക പ്രദേശമായ അക്സായ് ചിൻ ചൈനയുടെ ഭാഗമാക്കി തവിട്ടിൽ നീലവരകളിട്ട് സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
കോവിഡ് സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കാന്‍ പുറത്തിറക്കിയ ഭൂപടത്തിലാണ് ഇന്ത്യൻ പ്രദേശങ്ങളെ പ്രകോപനപരമായ രീതിയിൽ അടയാളപ്പെടുത്തിയത്. ലോകാരോഗ്യ സംഘടനയുടെ പ്രവൃത്തിക്ക് പിന്നിൽ ചൈനയാണെന്ന ആരോപണം ഉയർന്നുകഴിഞ്ഞു. ചൈനയുടെ പണം വാങ്ങി പ്രവർത്തിക്കുന്ന കടലാസ് സംഘടനയായി ലോകാരോഗ്യ സംഘടന തരംതാഴ്ന്നെന്ന വിമർശനവും ഉയർന്നുകഴിഞ്ഞു.
എന്നാല്‍, ഇതിനെ ന്യായീകരിച്ച് ഡബ്ല്യു.എച്ച്.ഒ തന്നെ രംഗത്തെത്തി. ഐക്യരാഷ്ട്ര സംഘടനയുടെ മാര്‍ഗരേഖകളും കീഴ്വഴക്കവും അടിസ്ഥാനമാക്കിയാണ് ഭൂപടമെന്നാണ് അവരുടെ വാദം. വാട്സ്ആപ് ഗ്രൂപ്പില്‍ പങ്കുെവച്ച ഭൂപടം ലണ്ടനിലെ ഐ.ടി കണ്‍സൽട്ടൻറായ ഝാർഖണ്ഡുകാരൻ പങ്കജാണ് ആദ്യം ശ്രദ്ധിച്ചത്. ഒരു അന്താരാഷ്ട്ര ഏജൻസിക്ക് സംഭവിച്ച തെറ്റല്ല, ഇത് മനഃപൂർവം ഇന്ത്യൻ ഭൂപടത്തെ തെറ്റായി ഉപയോഗിക്കാനുള്ള നീക്കമാണെന്ന് പങ്കജ് പ്രതികരിച്ചു.
ജമ്മു- കശ്മീരിനും ലഡാക്കിനും വ്യത്യസ്ത നിറങ്ങള്‍ നല്കിയതു കണ്ട് ഞെട്ടിയെന്നതടക്കമുള്ള അദ്ദേഹത്തിെൻറ പ്രതികരണം ആദ്യം ലണ്ടനിലെ ഇന്ത്യക്കാർ ഏറ്റെടുത്തു. പിന്നീട് മാധ്യമങ്ങളും വൈകാതെ സമൂഹ മാധ്യമങ്ങളും ഇക്കാര്യം വാർത്തയാക്കി. ലോകാരോഗ്യ സംഘടനയുടെ നിലപാടിൽ കടുത്ത വിമർശനമാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.