ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ ദീപവുമായെത്തിയ അജ്ഞാതനാര് ? അഭ്യൂഹങ്ങൾ തുടരുന്നു
text_fieldsപാരീസിന്റെ ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ ദീപവുമായെത്തിയാളെ കുറിച്ചാണ് ഇപ്പോൾ അഭ്യൂഹങ്ങൾ പരക്കുന്നത്. ദീപവുമായെത്തിയ മുഖംമൂടിയ ആളെ കുറിച്ചുള്ള പലതരം തിയറികളാണ് പ്രചരിക്കുന്നത്.പാർക്കർ ചുവടുകളുമായി ഒളിമ്പിക്സ് ദീപവുമായി സഞ്ചരിക്കുന്നയാളിന്റെ ദൃശ്യങ്ങൾ ഉദ്ഘാടന ചടങ്ങിനിടെ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഒളിമ്പിക് ദീപവുമായെത്തിയ ആളെ കുറിച്ചുള്ള ചർച്ചകൾ സജീവമായത്.
ഇത് ഒരു വിഡിയോ ഗെയിമിലെ കഥാപാത്രമാണെന്നാണ് ഉയരുന്ന അഭ്യൂഹങ്ങളിലൊന്ന്. ഫ്രഞ്ച് വിഡിയോ ഗെയിം കമ്പനിയായ ഉബിസോഫ്റ്റിന്റെ കഥാപാത്രമാണ് ഒളിമ്പിക് ദീപവുമായി എത്തിയതെന്നാണ് ചിലർ പറയുന്നത്. ഒളിമ്പിക്സിന്റെ ഉദ്ഘാടനത്തിന് മുമ്പ് ദീപവുമായെത്തിയ ആൾക്ക് സമാനമായ വിഡിയോ ഗെയിം കഥാപാത്രത്തിന്റെ ചിത്രം പങ്കുവെച്ച് യുബിസോഫ്റ്റ് ട്വിറ്ററിൽ പോസ്റ്റിട്ടിരുന്നു. ഇതാണ് ഗെയിമിലെ കഥാപാത്രത്തിന്റെ വേഷം ധരിച്ചയാളാണ് ഒളിമ്പിക് ദീപവുമായെത്തിയതെന്ന അഭ്യൂഹങ്ങൾക്ക് കാരണമായത്.
ഫാന്റം ഓഫ് ദി ഓപ്പറ മുതൽ ആഴ്സെൻ ലുപിൻ വരെയുള്ള കഥാപാത്രങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊൾക്കൊണ്ടിട്ടാണ് അജ്ഞാതന്റെ വസ്ത്രധാരണമെന്ന നിരീക്ഷണങ്ങളുമുണ്ടായ. ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിനിടെ അജ്ഞാതൻ ദീപശിഖ ഫ്രഞ്ച് ഫുട്ബാൾ താരം സിനദിൻ സിദാന് കൈമാറുകയായിരുന്നു. തുടർന്ന് സിദാൻ അത് ടെന്നീസ് താരം റഫേൽ നദാലിന് നൽകി. നദാൽ അത് സെറീന വില്യംസിന് കൈമാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.