ആസ്ട്രേലിയൻ തീരത്തടിഞ്ഞ 470ഓളം തിമിംഗലങ്ങൾ ചത്തു; കാരണം അന്വേഷിച്ച് ലോകം
text_fieldsസിഡ്നി: ആസ്ട്രേലിയയുടെ ദ്വീപ് സംസ്ഥാനമായ ടാസ്മാനിയയുടെ പടിഞ്ഞാറൻ സമുദ്രത്തിൽ ചത്ത നിലയിൽ കാണപ്പെട്ട തിമിംഗലത്തെ കുഴിച്ചുമൂടാൻ വനവകുപ്പ് ഉദ്യോഗസ്ഥർ ഒരുങ്ങുന്നു. 470ഓളം പൈലറ്റ് തിമിംഗലമാണ് ടാസ്മാനിയൻ തീരത്ത് ചത്ത നിലയിൽ കാണപ്പെട്ടത്.
കടലിൽ എണ്ണ ചോർന്നതു കാരണമാവാം ഇവ ചത്തതെന്നാണ് പ്രാഥമിക നിഗമനം. ആസ്ട്രേലിയൻ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
കരയിലേക്ക് ഒരുമിച്ചു കൂടിയ 130 ഓളം തിമിംഗലങ്ങളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ലോകത്ത് ഇന്നുവരെയുണ്ടായിട്ടില്ലാത്ത സംഭവമാണിതെന്ന് പ്രകൃതി സംരക്ഷണ സംഘടനകൾ പറയുന്നു. അമ്പതോളം അടങ്ങുന്ന കൂട്ടമായാണ് ഇവ കരക്കടിയുന്നത്. കാലാവസ്ഥയിലുണ്ടായ മാറ്റമാണെന്നും പറയപ്പെടുന്നു. കടൽ വെള്ളത്തിലുണ്ടായ മാറ്റം കാരണമാണ് ഇവ കരക്കടിയുന്നതെന്ന് ആസ്ട്രേലിയൻ കാലാവസ്ഥ-സമുദ്ര വിഭാഗം മേധാവികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.