സമ്പാദ്യത്തിൽനിന്ന് ചില്ലിക്കാശ് മകന് നൽകില്ലെന്ന് ജാക്കീ ചാൻ; ഇതാണ് കാരണം
text_fieldsതന്‍റെ സമ്പാദ്യത്തിൽ നിന്ന് ചില്ലിക്കാശ് മകന് നൽകില്ലെന്ന് ഹോളിവുഡ് ആക്ഷൻ ഹീറോ ജാക്കീചാൻ. 67 കാരനായ ജാക്കീ ചാൻ ലോകത്തിലെതന്നെ ഏറ്റവും പണക്കാരനായ നടന്മാരിൽ ഒരാളാണ്. ഫോബ്സിന്റെ കണക്കുപ്രകാരം 2019-20 കാലത്ത് ജാക്കീചാൻ സമ്പാദിച്ചത് 40 മില്യൺ ഡോളറാണ്. കുങ്ഫൂ മാസ്റ്റർകൂടിയായ ജാക്കിയുടെ ആകെ സമ്പാദ്യം ഏകദേശം 350 മില്യൺ ഡോളറെന്നാണ് കണക്കാക്കിയിരിക്കുന്നത്.
ജാക്കിയുടെ ഒരേയൊരു മകനാണ് ജയ്സീ ചാൻ. 1982ൽ ജോവാൻ ലിന്നുമായി നടത്തിയ വിവാഹബന്ധത്തിലാണ് ജയ്സീ ജനിക്കുന്നത്.നടനും സംഗീതജ്ഞനുമാണ് ഈ യുവാവ്. ജയ്സീയുടെ വഴിവിട്ട പോക്കിൽ ഏെറക്കാലമായി ജാക്കീ ചാൻ അസ്വസ്ഥനാണ്. കുറേ നാളുകൾക്കുമുമ്പ് ജയ്സീയെ മയക്കുമരുന്ന് കൈവശം വച്ചതിന് പൊലീസ് പിടികൂടിയിരുന്നു.'അയാൾക്ക് കഴിവുണ്ടെങ്കിൽ സ്വന്തമായി പണം സമ്പാദിക്കാൻ കഴിയും. ഇല്ലെങ്കിൽ അയാൾ എന്‍റെ പണം പാഴാക്കുകയേയുള്ളൂ' എന്നാണ് അന്ന് ജാക്കീചാൻ പ്രതികരിച്ചത്. അന്ന് ജാക്കി തന്‍റെ മകനുവേണ്ടി മാപ്പ് പറഞ്ഞിരുന്നു.
'ചെറുപ്പക്കാർ ജെയ്‌സിയെ മാതൃകയാക്കരുെതന്നും മയക്കുമരുന്നിൽ നിന്ന് അവൻ വിട്ടുനിൽക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നതയും' അദ്ദേഹം പറഞ്ഞു. 'എന്‍റെ മകനെ നല്ലകാര്യങ്ങൾ പഠിപ്പിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. അതിന്‍റെ ഉത്തരവാദിത്വം എനിക്കാണ്. ജയ്‌സിയും ഞാനും സമൂഹത്തോട് ക്ഷമ ചോദിക്കുന്നു'-ജാക്കീചാൻ പറഞ്ഞു.
ഇത്തരം അസ്വാരസ്യങ്ങൾ വർധിച്ചതായാണ് ജാക്കീചാന്‍റെ പുതിയ പ്രസ്താവന സൂചിപ്പിക്കുന്നത്. തന്‍റെ സമ്പാദ്യം ജീവകാരുണ്യപ്രവർത്തനത്തിന് നൽകിയാലും മകന് നൽകില്ലെന്നാണ് ജാക്കീചാൻ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.